തിരുവനന്തപുരം: (www.truevisionnews.com)കോൺഗ്രസ് ബ്ലോക്ക് പുനഃസംഘടന തർക്കത്തിൽ ഹൈക്കമാൻഡ് ഇടപെടേണ്ട കാര്യമില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. പുനഃസംഘടന തർക്കം കേരളത്തിൽ ചർച്ച ചെയ്ത് തീർക്കുമെന്നും വേണുഗോപാൽ വ്യക്തമാക്കി. കോൺഗ്രസ് പ്രവർത്തക സമിതി പുനഃസംഘടന ഉടനെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നീണ്ട ചർച്ചകൾക്കൊടുവിലാണ് സംസ്ഥാന കോൺഗ്രസിലെ പുതിയ ബ്ലോക്ക് പ്രസിഡന്റുമാരുടെ അന്തിമപട്ടിക കെ.പി.സി.സി തയാറാക്കിയത്. മലപ്പുറം, തിരുവനന്തപുരം, കോട്ടയം ഒഴികെ ജില്ലകളിലെ 230 ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികക്കാണ് അന്തിമരൂപം നൽകിയത്.
സംസ്ഥാനത്ത് ആകെയുള്ള 285 കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളിൽ തിരുവനന്തപുരം, മലപ്പുറം, കോട്ടയം ജില്ലകളിലെ ഏതാനും ബ്ലോക്കുകളിൽ മാത്രമാണ് ഇനി തീരുമാനമെടുക്കേണ്ടത്. ഇതിനായി കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും വീണ്ടും ചർച്ച നടത്തും.
K.C. Venugopal said that there is no need for the high command to interfere in the reorganization of the Congress block.