ആലപ്പുഴ: മാവേലിക്കരയിൽ 6 വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീമഹേഷ് കൊല്ലാൻ ലക്ഷ്യമിട്ടത് മൂന്നുപേരെയെന്ന് പൊലീസ്. മകൾ നക്ഷത്ര, അമ്മ സുനന്ദ, വിവാഹം ആലോചിച്ച പൊലീസ് ഉദ്യോഗസ്ഥ എന്നിവരെ കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്ന് സൂചന.

പൊലീസ് ഉദ്യോഗസ്ഥ വിവാഹത്തിൽ നിന്ന് പിന്മാറിയിരുന്നു.പിന്മാറിയത് ശ്രീമഹേഷിന്റെ സ്വഭാവദൂഷ്യം കൊണ്ടെന്നും പൊലീസ് പറയുന്നു.കൊലയ്ക്ക് ഉപയോഗിച്ച മഴു ഉണ്ടാക്കിയത് മാവേലിക്കരയിലാണ്. ശ്രീമഹേഷ് കൗൺസിലിങ്ങിന് വിധേയനായെന്നും പൊലീസ് സംശയിക്കുന്നു.
അതെസമയം ജയിലിൽ ആത്മത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്നു ചികിത്സയിൽ കഴിയുകയാണ് പ്രതി ശ്രീമഹേഷ്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് തെളിവെടുപ്പിനുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാവേലിക്കര സബ്ജയിലിലേക്ക് റിമാൻഡ് ചെയ്തിരുന്നു.
സബ് ജയിലിലെ വാറണ്ട് മുറിയിൽ വെച്ച് അധികൃതർ രേഖകൾ ശരിയാക്കുന്നതിനിടെ മേശപ്പുറത്തുണ്ടായിരുന്ന പേപ്പർ കട്ടർ ഉപയോഗിച്ച് കഴുത്തിലും കൈയിലും മുറിവുകൾ ഉണ്ടാക്കുകയായിരുന്നു.
കഴുത്തിന്റെ വലത് ഭാഗത്തും ഇടതുകൈയിലുമാണ് മുറിവുകളുള്ളത്. കഴുത്തിലെ ആഴത്തിലുള്ള മുറിവു കാരണം ഞരമ്പിനു തകരാറു സംഭവിച്ചതായി മാവേലിക്കര ജില്ലാ ആശുപത്രി അധികൃതർ പറഞ്ഞു. പരിക്ക് ഗുരുതരമായതിനാൽ ഇയാളെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Case of murder of six-year-old girl; The police said that the suspect was targeting three people to kill.
