സുരക്ഷാ രേഖകൾ സൂക്ഷിച്ചതിന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കുറ്റപത്രം. വൈറ്റ് ഹൗസ് വിട്ടശേഷവും ദേശീയ സുരക്ഷാ രേഖകൾ സൂക്ഷിച്ചതിനാണ് നടപടി. ബൈഡൻ ഭരണകൂടം തനിക്കെതിരെ രണ്ടാം തവണയാണ് ക്രിമിനൽ കുറ്റം ചുമത്തുന്നതെന്ന് ട്രംപ് സമൂഹമാധ്യമങ്ങളിലൂടെ കുറ്റപ്പെടുത്തി.

മുൻ അമേരിക്കൻ പ്രസിഡന്റിന് ഇത്തരമൊരു കാര്യം അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെഡറൽ കോടതിയിൽ ഹാജരാകാൻ നിർദേശിച്ചതായും ട്രംപ് പറഞ്ഞു. ഇത് സംബന്ധിച്ച് നീതിന്യായ വകുപ്പിൽ നിന്നും ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.
kept national security records even after leaving the White House; Indictment against Trump
