നക്ഷത്രയുടെ കൊലപാതകം; ആത്മഹത്യക്ക് ശ്രമിച്ച പ്രതിയുടെ നില അതീവ ഗുരുതരാവസ്ഥയിൽ

നക്ഷത്രയുടെ കൊലപാതകം; ആത്മഹത്യക്ക് ശ്രമിച്ച പ്രതിയുടെ നില അതീവ ഗുരുതരാവസ്ഥയിൽ
Jun 9, 2023 07:03 AM | By Athira V

ആലപ്പുഴ: മാവേലിക്കരയിൽ ആറു വയസുകാരി നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ പിതാവ് മഹേഷിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജറി ഐസിയുവിലേക്ക് മാറ്റി. ജയിലിൽ വെച്ച് കഴുത്തിലേയും കൈയിലേയും ഞരമ്പ് മുറിച്ച് അത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്നാണ് പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ഭാഗത്തും ആഴത്തിൽ മുറിവുണ്ട്.

സ്ഥിതി ഗുരുതരമായി തുടരുകയാണെന്നും നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ അറിയിച്ചു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് മാവേലിക്കര സബ് ജയിലിൽ വെച്ച് ശ്രീ മഹേഷ് ആത്മഹത്യക്ക് ശ്രമിച്ചത്. പ്രതിയെ സെല്ലിലേക്ക് മാറ്റും മുമ്പ് രേഖകൾ ശരിയാക്കാനായി ജയിൽ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോഴാണ് പേപ്പർ മുറിക്കുന്ന കത്തി കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചത്.

ഇന്നലെയാണ് മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയെന്ന നാല് വയസുകാരിയെ 38കാരനായ പിതാവ് മഴു ഉപയോഗിച്ച് വെട്ടിക്കൊന്നത്. വീട്ടിലെ ബഹളം കേട്ട് തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിലുണ്ടായിരുന്ന അമ്മ സുനന്ദ എത്തുമ്പോള്‍ വീട്ടില്‍ വെട്ടേറ്റ നിലയില്‍ കിടക്കുന്ന പേരമകളെയാണ് കണ്ടത്.

ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്ന ശ്രീമഹേഷ് സുനന്ദയെയും ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്കാണ് മഴുകൊണ്ടുള്ള വെട്ടേറ്റത്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ ശ്രീമഹേഷ് മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.

തുടർന്ന് പൊലീസ് എത്തി ഇയാളെ കീഴ്പെടുത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതി മകളെ കൊലപ്പെടുത്തിയത് മദ്യ ലഹരിയിലെന്നാണ് പൊലീസ് പറയുന്നത്. പുനര്‍ വിവാഹം നടക്കാത്തതില്‍ ശ്രീമഹേഷ് നിരാശനായിരുന്നുവെന്നും എന്നാല്‍ സ്വന്തം മകളെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താനുണ്ടായ കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് വിശദമാക്കി. മകന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ അമ്മ സുനന്ദ അപകട നില തരണം ചെയ്തിട്ടുണ്ട്.

Murder of Nakshatra; The accused who tried to commit suicide is in critical condition

Next TV

Related Stories
#VSSunilkumar|  സുരേഷ് ഗോപി നാടിനെ നാണം കെടുത്തിയെന്ന് വി.എസ് സുനില്‍ കുമാര്‍

Apr 26, 2024 09:02 AM

#VSSunilkumar| സുരേഷ് ഗോപി നാടിനെ നാണം കെടുത്തിയെന്ന് വി.എസ് സുനില്‍ കുമാര്‍

ബി.ജെ.പി പ്രവർത്തകർ വിതരണം ചെയ്ത പണത്തിന്‍റെ ഉറവിടം...

Read More >>
#pinarayivijayan | ഇപി ജാഗ്രത പുലർത്തിയില്ല, കൂട്ട് കെട്ട് ശ്രദ്ധിക്കണമായിരുന്നു - പിണറായി വിജയൻ

Apr 26, 2024 08:43 AM

#pinarayivijayan | ഇപി ജാഗ്രത പുലർത്തിയില്ല, കൂട്ട് കെട്ട് ശ്രദ്ധിക്കണമായിരുന്നു - പിണറായി വിജയൻ

കൂട്ട് കെട്ട് ശ്രദ്ധിക്കണമായിരുന്നു വെന്നും മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
#PinarayiVijayan |വീട്ടിൽ നിന്ന് കാൽനടയായി ബൂത്തിലേക്ക്, നീണ്ട ക്യൂവിൽ അൽപനേരം, സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി

Apr 26, 2024 08:40 AM

#PinarayiVijayan |വീട്ടിൽ നിന്ന് കാൽനടയായി ബൂത്തിലേക്ക്, നീണ്ട ക്യൂവിൽ അൽപനേരം, സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി

ബൂത്തിൽ നീണ്ട ക്യൂവിലേക്കായിരുന്നു മുഖ്യമന്ത്രി വോട്ട് ചെയ്യാനെത്തിയത്....

Read More >>
#LokSabhaElection2024 |പത്തനംതിട്ടയിലെ ബൂത്തിൽ താമര ചിഹ്നത്തിന് വലിപ്പം കൂടുതലെന്ന് ആക്ഷേപം

Apr 26, 2024 08:29 AM

#LokSabhaElection2024 |പത്തനംതിട്ടയിലെ ബൂത്തിൽ താമര ചിഹ്നത്തിന് വലിപ്പം കൂടുതലെന്ന് ആക്ഷേപം

കഴിഞ്ഞ തവണ നടത്തിയ വന്‍ മുന്നേറ്റത്തിന്‍റെ തനിയാവർത്തനമാണ് യുഡിഎഫിന്‍റെ...

Read More >>
#PKKunhalikutty |സംസ്ഥാനത്ത് യുഡിഎഫ് തരംഗം; പൊന്നാനിയിലും മലപ്പുറത്തും ഉജ്ജ്വല വിജയം നേടും -  കുഞ്ഞാലിക്കുട്ടി

Apr 26, 2024 08:24 AM

#PKKunhalikutty |സംസ്ഥാനത്ത് യുഡിഎഫ് തരംഗം; പൊന്നാനിയിലും മലപ്പുറത്തും ഉജ്ജ്വല വിജയം നേടും - കുഞ്ഞാലിക്കുട്ടി

പൊന്നാനിയിലും സമാന ഭൂരിപക്ഷം സമദാനിക്ക് ലഭിക്കും. പൊന്നാനിയിലും മലപ്പുറത്തും ഉജ്ജ്വല വിജയം...

Read More >>
#vdsatheesan |  വ്യാജ വാർത്താകാർഡ്; ഡിജിപിക്ക് പരാതി നൽകി വി.ഡി സതീശൻ

Apr 26, 2024 08:09 AM

#vdsatheesan | വ്യാജ വാർത്താകാർഡ്; ഡിജിപിക്ക് പരാതി നൽകി വി.ഡി സതീശൻ

വാർത്താകാർഡ് വ്യാജമായി സൃഷ്ടിച്ചതാണെന്ന് മനോരമ ഓൺലൈനും...

Read More >>
Top Stories