പാലക്കാട്: കഞ്ചിക്കോട് കണ്ടയ്നർ ലോറിക്ക് പിറകിൽ ബസിടിച്ചുകയറി അപകടം. ബസിലുണ്ടായിരുന്ന ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ എന്നിവർക്കും പത്തോളം യാത്രക്കാർക്കും പരിക്കേറ്റു.

ബംഗലൂരുവിലേക്ക് പോവുകയായിരുന്ന ബസ് മുന്നിലുള്ള ലോറിയുടെ പിറകിലിടിച്ചാണ് അപകടമുണ്ടായത്. ബസ് ക്ലീനറുടെ കാലിന്റെ എല്ലിന് പൊട്ടലുണ്ട്. യാത്രക്കാരുടെ പരിക്ക് സാരമുള്ളതല്ല.
Palakkad container lorry hit by bus; accident; Many were injured
