കോഴിക്കോട്: കോഴിക്കോട് വടകര വില്ല്യാപ്പള്ളി എംഇഎസ് കോളേജിൽ സീനിയർ വിദ്യാർത്ഥികൾ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി. ഇന്നലെ വൈകിട്ട് ആണ് സംഭവം നടന്നത്. നാല് വിദ്യാർത്ഥികൾ ചികിത്സ തേടി.

സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. മുബഷിർ, അൻഷാദ്, ഷാഫി, അഫ്‌നാൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇതിൽ മുബഷിറിന്റെ ചെവിക്ക് സാരമായ പരിക്കുണ്ട്.
സംഭവത്തില്‍ സീനിയർ വിദ്യാർത്ഥികളായ സിനാൻ, നിസാം, ഷാഫി എന്നിവർക്കെതിരെ വടകര പൊലീസ് കേസെടുത്തു. റാഗിംഗ് എന്ന പരാതിയിലും അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Complaint of ragging in Villyapalli MES College; Four students were injured
