പാലക്കാട്: കൂറ്റനാട് പടിഞ്ഞാറങ്ങാടി റോഡിൽ കരിമ്പ ഇറക്കത്ത് കാറ്റിലും മഴയിലും ഭീമൻ പൂമരം കടപുഴകി വീണു. വ്യാഴാഴ്ച വൈകുന്നേരം ഉണ്ടായ കാറ്റിലും മഴയിലും മരം റോഡിലേക്ക് കടപുഴകി വീഴുകയായിരുന്നു.

മരം വീണ് റോഡരികിലെ ഇലക്ടിക്ക് പോസ്റ്റും തകർന്നു. സംഭവ സമയത്ത് റോഡിൽ മറ്റു വാഹനങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
റോഡിന് കുറുകെ മരം വീണതോടെ ഒരു മണിക്കൂറോളം പാതയിൽ ഗതാഗത തടസവും നേരിട്ടു. തുടർന്ന് വൈദ്യുതി വകുപ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് മരം റോഡിൽ നിന്നും വെട്ടിമാറ്റി. വൈദ്യുത ലൈനുകൾ തകർന്നതിനാൽ പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുത തടസവും നേരിട്ടു.
Due to heavy rains and strong winds, tree trunks fell on the road.
