മാന്നാർ: വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ട്യൂഷൻ അധ്യാപകൻ മാന്നാറിൽ അറസ്റ്റിലായി. പതിനഞ്ചു വയസുള്ള വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ട്യൂഷൻ അധ്യാപകൻ ചെന്നിത്തല തൃപെരുംതുറ അർജുൻ നിവാസിൽ ബിജു (60) വിനെ ആണ് മാന്നാർ പൊലിസ് അറസ്റ്റ് ചെയ്തത്.

വീടുകളിൽ പോയി കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്ന ആളാണ് ബിജു. ഇയാൾ ട്യൂഷൻ എടുക്കുന്നതിനായി എത്തിയ ഒരു വീട്ടിൽ വെച്ചാണ് പെൺകുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത്.
ജൂൺ ആറിനാണ് സംഭവം നടന്നത്. ഈ വിവരം പെൺകുട്ടി മാതാ പിതാക്കളോട് പറയുകയും മാതാപിതാക്കൾ മാന്നാർ പൊലീസിൽ പരാതി നൽകുകയും ചെയ്തു.
തുടർന്ന് മാന്നാർ പൊലിസ് ഇൻസ്പെക്ടർ എസ് എച്ച് ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
The tuition teacher who tried to torture the student was arrested
