മണ്ണാർക്കാട് സഹകരണ കോളേജിൽ റാഗിങ്ങ്; പ്ലസ് ടു വിദ്യാർത്ഥികൾക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റതായി പരാതി

മണ്ണാർക്കാട് സഹകരണ കോളേജിൽ റാഗിങ്ങ്; പ്ലസ് ടു വിദ്യാർത്ഥികൾക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റതായി പരാതി
Jun 8, 2023 05:47 PM | By Nourin Minara KM

പാലക്കാട്: (www.truevisionnews.com)മണ്ണാർക്കാട് കോ-ഓപ്പറേറ്റീവ് കോളേജ് പ്ലസ് ടു വിദ്യാർത്ഥികൾക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റതായി പരാതി. പരിക്കേറ്റ രണ്ട് വിദ്യാർഥികൾ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തങ്ങൾ റാഗിങിന് ഇരയായെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.

മണ്ണാർക്കാട് കോ-ഓപ്പറേറ്റീവ് കോളജിലെ പ്ലസ് ടു വിദ്യാർഥികളായ ടി സ്വാലിഹ്, സി അസ്ലം എന്നിവർക്കാണ് മർദനമേറ്റത്. ഇന്റർവെൽ സമയത്ത് ശുചിമുറിയിലേക്ക് പോകുന്നതിനിടെ സീനിയർ വിദ്യാർത്ഥികൾ തടഞ്ഞ് നിർത്തി ഇഷ്ടിക കൊണ്ടും മറ്റും മർദിക്കുകയായിരുന്നുവെന്ന് പരുക്കേറ്റ വിദ്യാർഥികൾ പറഞ്ഞു.

മുടി കളർ ചെയ്ത് വന്നതും ഷൂ ധരിച്ച് എത്തിയതും നേരത്തെ സീനിയർ വിദ്യാർഥികൾ ചോദ്യം ചെയ്തിരുന്നു. ഇതേ ചൊല്ലി തർക്കവും ഉണ്ടായിരുന്നു. ഇതിലെ വൈരാഗ്യമാണ് മർദനത്തിലേക്ക് നയിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു.

Plus Two students complained of being beaten up by senior students in Palakkad

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
Top Stories