കാസർഗോഡ് : (www.truevisionnews.com) ഒന്നാം ക്ലാസ് തുറന്നതോടെ കുഞ്ഞുകുട്ടികളുടെ പരാതികളും പരിഭവങ്ങളും വൈറലാകാറുണ്ട്.

കുറച്ച് ദിവസം മുമ്പ് കണ്ണൂരിൽ ഒരു കുട്ടിയുടെ പരാതി അധ്യാപകൻ വീഡിയോ റെക്കോർഡ് ചെയ്ത് സോഷ്യൽമീഡിയയിൽ ഷെയർ ചെയ്തതോടെ വ്യാപകമായി പ്രചരിച്ചിരുന്നു.
സമാനമാണ് കാസർഗോഡ് നിന്ന് മറ്റൊരു വീഡിയോയും പുറത്തുവന്നിരിക്കുകയാണ്. തന്റെ ഗേൾ ഫ്രണ്ടിനെ മറ്റൊരു കുട്ടി വേദനിപ്പിച്ചതിനെക്കുറിച്ച് അധ്യാപകനോട് നിഷ്കളങ്കമായി പരാതി പറഞ്ഞ് അധ്യാപകരുടെ അടുത്ത് എത്തിയിരിക്കുകയാണ് ഒന്നാം ക്ലാസുകാരൻ ദേവൂട്ടൻ.
കാസർഗോഡ് കാനത്തൂർ ഗവ. യു.പി സ്കൂളിലാണ് സംഭവം. തന്റെ ഗേൾ ഫ്രണ്ടിനെ മറ്റൊരു കുട്ടി കാലിൽപ്പിടിച്ച് തിരിച്ചുവെന്നാണ് ദേവൂട്ടന്റെ പരാതി. ഗേൾ ഫ്രണ്ടിന് വേദനിച്ചെന്നും അത് തനിക്ക് സങ്കടമായെന്നും ദേവൂട്ടൻ പറയുന്നു.
വേദനിപ്പിച്ച വിദ്യാർഥിയെ എന്തുചെയ്യണമെന്ന് അധ്യാപകൻ ചോദിക്കുമ്പോൾ ഒന്നും ചേയ്യെണ്ട, ഒന്ന് ചോദിച്ചാൽ മതിയെന്നാണ് ദേവൂട്ടൻ പറയുന്നത്.
Another boy hurt his girlfriend; First class student with complaint
