മദ്യലഹരിയില്‍ വിമാനത്തില്‍ ബഹളം വച്ച് യുവതി; അറസ്റ്റ് ചെയ്യാനെത്തിയ പോലീസിന് നേരെയും അക്രമം

മദ്യലഹരിയില്‍ വിമാനത്തില്‍ ബഹളം വച്ച് യുവതി; അറസ്റ്റ് ചെയ്യാനെത്തിയ പോലീസിന് നേരെയും അക്രമം
Jun 7, 2023 11:32 AM | By Vyshnavy Rajan

(www.truevisionnews.com) മദ്യലഹരിയില്‍ വിമാനത്തില്‍ ബഹളം വച്ച് യുവതി, അറസ്റ്റ് ചെയ്യാനെത്തിയ പോലീസിന് നേരെയും അക്രമം. ഇക്കഴിഞ്ഞ മെയ് 29 -ാം തിയതി അമേരിക്കയിലെ സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിൽ നടന്ന സംഭവമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

വിമാനത്തില്‍ വച്ച് അമിതമായി മദ്യപിച്ച യുവതി മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പെരുമാറുകയായിരുന്നു. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യാൻ എത്തിയ പൊലീസിന് നേരെയും സ്ത്രീയുടെ അതിക്രമം തുടർന്നു. പൊലീസ് ഉദ്യോഗസ്ഥരെ കടിച്ചും ചവിട്ടിയും ഇവർ ദേഹോപദ്രവം ഏൽപ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പിന്നാലെ പൊലീസ് ബലം പ്രയോഗിച്ച്, ഇവരെ വിലങ്ങ് വച്ച് വിമാനത്തിനുള്ളിൽ നിന്നും ഇറക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. താൻ പണം കൊടുത്താണ് യാത്ര ചെയ്യുന്നതെന്നും വിമാനത്തിനുള്ളിൽ നിന്നും ഇറങ്ങില്ലെന്നുമാണ് യുവതിയുടെ വാദം.

എന്നാൽ, മറ്റ് യാത്രക്കാര്‍ക്ക് നേരെ ആക്രോശിക്കുകയും വിമാനത്തിലെ സീറ്റുകൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് വിമാന ജീവനക്കാർ പൊലീസിന്‍റെ സഹായം തേടുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ കാണാം

കാമറിൻ ഗിബ്സൺ എന്ന യുവതിയാണ് വിമാനത്തിനുള്ളിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്ന് ദി ന്യൂ ഓർലിയൻസ് അഡ്വക്കേറ്റ്സ് റിപ്പോര്‍ട്ട് ചെയ്തു. മദ്യലഹരിയില്‍ ഇവര്‍ മുൻ സീറ്റിലിരുന്ന യാത്രക്കാരനെ ചവിട്ടുകയും അസഭ്യം പറയുകയും ചെയ്തു.

വിന്‍റോ സീറ്റിന് സമീപത്ത് ഇരിക്കുന്ന യുവതിയെ പോലീസ് ഉദ്യോഗസ്ഥന്‍ കോളറിന് പിടിച്ച് ഒറ്റ വലിക്ക് പൊക്കിയെടുക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്.

തുടര്‍ന്ന് യുവതിയെ വിലങ്ങ് ധരിപ്പിച്ച് പോലീസുകാര്‍ ഇവരെ പുറത്തിറക്കാന്‍ ശ്രമിക്കുമ്പോള്‍ തന്‍റെ ഫോണെവിടെയെന്നും താന്‍ ആശയകുഴപ്പത്തിലാണെന്നും തനിക്ക് സംഭവം വിശദീകരിക്കണമെന്നും ഇവിടെ എന്താണ് നടക്കുന്നതെന്നും യുവതി ആവര്‍ത്തിച്ച് ചോദിക്കുന്നു.

ഈ സമയത്തൊക്കെ മറ്റ് യാത്രക്കാര്‍ അവരുടെ സംസാര രീതിക്ക് അനുസരിച്ച് താളാത്മകമായി പ്രതികരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.

വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന മറ്റൊരു യാത്രക്കാരൻ പകർത്തിയ സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. വീഡിയോ കണ്ടവരിൽ ഭൂരിഭാഗം ആളുകളും യുവതിക്കെതിരെ കടുത്ത വിമർശനമാണ് ഉയർത്തിയത്.

Drunken woman makes noise in flight; Violence was also committed against the police who came to arrest him

Next TV

Related Stories
ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍

May 11, 2025 06:35 AM

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍...

Read More >>
മുൻകാമുകിക്ക് പ്രാങ്ക്; കുളിമുറിയിൽ മുഖം മൂടി ധരിച്ച് ഒളിച്ചിരുന്ന് യുവാവ്, പഞ്ഞിക്കിട്ട് യുവതി

May 10, 2025 09:07 PM

മുൻകാമുകിക്ക് പ്രാങ്ക്; കുളിമുറിയിൽ മുഖം മൂടി ധരിച്ച് ഒളിച്ചിരുന്ന് യുവാവ്, പഞ്ഞിക്കിട്ട് യുവതി

മുൻ കാമുകിയുടെ കുളിമുറിയിൽ കത്തിയുമായി അതിക്രമിച്ചു കയറി ഒളിച്ചിരുന്ന യുവാവ്...

Read More >>
Top Stories