എ​യിം​സ് സ്ഥാ​പി​ക്കേ​ണ്ട ജി​ല്ല​യു​ടെ കാ​ര്യ​ത്തി​ൽ നി​ല​പാ​ട്​ മാ​റ്റി സം​സ്ഥാ​ന സ​ർ​ക്കാ​ർ

എ​യിം​സ് സ്ഥാ​പി​ക്കേ​ണ്ട ജി​ല്ല​യു​ടെ കാ​ര്യ​ത്തി​ൽ നി​ല​പാ​ട്​ മാ​റ്റി സം​സ്ഥാ​ന സ​ർ​ക്കാ​ർ
Jun 7, 2023 07:12 AM | By Vyshnavy Rajan

ന്യൂ​ഡ​ൽ​ഹി : (www.truevisionnews.com) കേ​ര​ള​ത്തി​ന്​ കേ​ന്ദ്രം അ​നു​വ​ദി​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന അ​ഖി​ലേ​ന്ത്യ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്​ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ (എ​യിം​സ്) സ്ഥാ​പി​ക്കേ​ണ്ട ജി​ല്ല​യു​ടെ കാ​ര്യ​ത്തി​ൽ നി​ല​പാ​ട്​ മാ​റ്റി സം​സ്ഥാ​ന സ​ർ​ക്കാ​ർ.

കോ​ഴി​ക്കോ​ട്ട്​ വേ​ണ​മെ​ന്ന ആ​വ​ശ്യം തി​രു​ത്തി, കാസർഗോഡ്​ എ​യിം​സ്​ അ​നു​വ​ദി​ക്ക​ണ​മെ​ന്ന പ്ര​ത്യേ​ക നി​വേ​ദ​ന​വു​മാ​യി സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തെ സ​മീ​പി​ച്ചു.ഡ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി കെ.​വി. തോ​മ​സ്​ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ൻ​സു​ഖ്​ മാ​ണ്ഡ​വ്യ​യെ പ്ര​ത്യേ​കം ക​ണ്ട്​ ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ക​യാ​യി​രു​ന്നു.

ആ​രോ​ഗ്യ​മ​ന്ത്രി കേ​ര​ള​ത്തി​ൽ വ​ന്ന​പ്പോ​ഴും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നേ​ര​ത്തേ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ക​ണ്ട​പ്പോ​ഴും കോ​ഴി​ക്കോ​ട്ട്​ എ​യിം​സ്​ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ്​ ഉ​ന്ന​യി​ച്ചി​രു​ന്ന​ത്. അ​തി​നാ​യി കി​നാ​ലൂ​രി​ൽ സ്ഥ​ലം ക​ണ്ടെ​ത്തു​ക​യും പ​രി​ശോ​ധ​ന​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ലി​പ്പോ​ൾ എ​യിം​സ് കാസർഗോഡ് മ​തി​യെ​ന്നാ​ണ് സം​സ്ഥാ​നം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​മ​ല​ക്കം​മ​റി​ച്ചി​ലി​ന്​ കെ.​വി. തോ​മ​സ്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കി​യി​ല്ല. എ​ന്നാ​ൽ, നി​ല​പാ​ട്​ മാ​റ്റി​യ​തി​ന്​ കാ​ര​ണം പു​തി​യ നി​വേ​ദ​ന​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്.

കാസർഗോഡ്​ ജി​ല്ല​യി​ൽ മം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ 25 കി.​മീ. മാ​ത്രം അ​ക​ലെ എ​യിം​സി​ന്​ പ​റ്റി​യ സ്ഥ​ലം കേ​ര​ള സ​ർ​ക്കാ​ർ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വി​ക​സ​ന, ​ആ​രോ​ഗ്യ രം​ഗ​ങ്ങ​ളി​ൽ പി​ന്നാ​ക്ക ജി​ല്ല​യാ​യ കാസർഗോഡ്​ ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ൾ വ​ള​രെ പ​രി​മി​ത​മാ​ണ്. കാസർഗോഡ് എ​യിം​സ്​ വ​ന്നാ​ൽ തെ​ക്ക​ൻ ക​ർ​ണാ​ട​ക​ത്തി​നും വ​ട​ക്ക​ൻ കേ​ര​ള​ത്തി​നും ഒ​രു​പോ​ലെ ഉ​പ​ക​രി​ക്കും.

ജ​നി​ത​ക വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ള​ട​ക്കം ഒ​ട്ടേ​റെ പേ​ർ​ക്ക്​ കാസർഗോഡ്​ പ്ര​ത്യേ​ക ചി​കി​ത്സ​ക്ക്​ സൗ​ക​ര്യ​മി​ല്ലാ​ത്ത​താ​ണ്​ നി​ല​വി​ലെ സാ​ഹ​ച​ര്യം. എ​യിം​സ് വേ​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ത്തി കാ​സ​ർ​കോ​ട് ജ​ന​കീ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു.

എ​യിം​സ്​ അ​നു​വ​ദി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി വൈ​കാ​തെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​മെ​ന്ന വി​ശ​ദീ​ക​ര​ണ​വും തോ​മ​സ്​ ന​ൽ​കി. ഇ​ക്കു​റി ന​ഴ്​​സി​ങ്​ കോ​ള​ജ്​ കേ​ര​ള​ത്തി​ന്​ കി​ട്ടാ​തെ​വ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ത​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ളും മ​ന്ത്രി​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ തോ​മ​സ്​ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. വ​യ​നാ​ട്ട് മെ​ഡി​ക്ക​ൽ കോ​ള​ജ്​ വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

The state government has changed its position regarding the district where AIIMS should be established.

Next TV

Related Stories
#ACCIDENT | സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം അഞ്ച് പേര്‍ മരിച്ച സംഭവം; ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

Sep 26, 2023 10:30 AM

#ACCIDENT | സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം അഞ്ച് പേര്‍ മരിച്ച സംഭവം; ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

ബസ് ഡ്രൈവറുടെ അശ്രദ്ധയും റോഡ് നിര്‍മാണത്തിലെ അപാകതയുമാണ് അപകടത്തിന് കാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക...

Read More >>
#straydogs |  നരിക്കുനിയിൽ വീണ്ടും തെരുവുനായുടെ പരാക്രമം; ബസ് കാത്തുനിന്ന യാത്രക്കാരന് കടിയേറ്റു

Sep 26, 2023 10:25 AM

#straydogs | നരിക്കുനിയിൽ വീണ്ടും തെരുവുനായുടെ പരാക്രമം; ബസ് കാത്തുനിന്ന യാത്രക്കാരന് കടിയേറ്റു

ഗു​രു​ത​ര പ​രി​ക്കേ​റ്റ ഏ​ഴ് വ​യ​സ്സു​കാ​രി ഇ​പ്പോ​ഴും മെ​ഡി​ക്ക​ൽ കോളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്....

Read More >>
 #ACCIDENT | കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടി ലോറിയിൽ ഇടിച്ച് അപകടം; ഇരുപതോളം പേർക്ക് പരുക്ക്

Sep 26, 2023 10:22 AM

#ACCIDENT | കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടി ലോറിയിൽ ഇടിച്ച് അപകടം; ഇരുപതോളം പേർക്ക് പരുക്ക്

ചടയമംഗലം നെട്ടേത്തറയിൽ ഇന്നലെ രാത്രി 12 മണിയോടെയാണ്...

Read More >>
#LoneApp | ലോൺ ആപ്പ് കെണി; ഉയർന്ന തുകയുടെ ലോൺ എടുക്കാനാവശ്യം, നിരസിച്ച യുവാവിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു

Sep 26, 2023 10:12 AM

#LoneApp | ലോൺ ആപ്പ് കെണി; ഉയർന്ന തുകയുടെ ലോൺ എടുക്കാനാവശ്യം, നിരസിച്ച യുവാവിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു

ലോൺ ആപ്പിന്റെ വാഗ്ദാനം നിരസിച്ചതിനെ തുടർന്ന് യുവാവിന്റെ മോർഫ് ചെയ്ത...

Read More >>
Top Stories