തൃശൂർ : തൃശൂരിൽ വീണ്ടും നഴ്സുമാരുടെ മിന്നൽ സമരം. തൃശൂർ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിലാണ് യു.എൻ.എയുടെ നേതൃത്വത്തിൽ നഴ്സുമാർ പണിമുടക്കി പ്രതിഷേധിക്കുന്നത്.

നഴ്സിംഗ് ജീവനക്കാർക്ക് നേരെ പ്രതികാര നടപടികളെടുക്കുന്നുവെന്നും രണ്ട് പേരെ ജോലിയിൽ നിന്നും പിരിച്ചുവിട്ട നടപടിയിലും പ്രതിഷേധിച്ചാണ് സമരം.
സാമൂഹിക നീതിയുടെ അടിസ്ഥാനത്തിൽ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നുള്ള പ്രതികാര നടപടികൾ എത്രയും പെട്ടെന്ന് അവസാനിച്ചു നിലപാടിൽ മാറ്റം വരുത്തിയില്ലെങ്കിൽ കടുത്ത പ്രതിഷേധമുയരുമെന്ന് യു.എൻ.എ നേതാക്കൾ അറിയിച്ചു.
Another flash strike of nurses in Thrissur; Nurses are protesting at Kurkanchery Elite Hospital
