കാസർകോട്: കാസർകോട് ഉദുമ പാലക്കുന്ന് പുഴയിൽ 15 വയസുകാരൻ മുങ്ങി മരിച്ചു. ഉദുമ പാക്യാര സ്വദേശി മജീദിന്റെ മകൻ റാഷിദ് ആണ് മരിച്ചത്.

കൂട്ടുകാരുമൊന്നിച്ചു കുളിക്കുന്നതിനിടെയാണ് അപകടം.
കോഴിക്കോട് വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്
കോഴിക്കോട്: (www.truevisionnews.com) കോഴിക്കോട് വെള്ളയിൽ വയോധികയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവം കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്.
ബലാത്സംഗ ശ്രമത്തിനിടെയുള്ള കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ അയൽവാസിയായ വടകര സ്വദേശി രാജൻ കസ്റ്റഡിയിലുണ്ട്.
വെള്ളയിൽ പൊലീസ് സ്റ്റേഷന് സമീപമുള്ള ശാന്തി നഗർ കോളനിയിൽ തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന 74 കാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവർ അനക്കമില്ലാതെ കിടക്കുന്നത് കണ്ട അയൽവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. കൊലപാതകമാണെന്ന് അയൽവാസികൾ പൊലീസിനോട് സംശയം പ്രകടപ്പിച്ചതിനെ തുടർന്ന് വെള്ളയിൽ പൊലീസ് കേസെടുത്തു.
ഒരാൾ കസ്റ്റഡിയിലുണ്ടെങ്കിലും ഇയാളുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ബലാത്സംഗ ശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അയൽവാസികളിൽ നിന്ന് പൊലീസ് വിശദമായ വിവരശേഖരണം നടത്തിയിട്ടുണ്ട്.
പോസ്റ്റ്മോർട്ടത്തിനും ശാസ്ത്രീയ പരിശോധനകൾക്കും ശേഷം മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകൂവെന്ന് വെള്ളയിൽ പൊലീസ് അറിയിച്ചു. മൃതദേഹം നിലവിൽ കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
A 15-year-old boy drowned in Uduma Palakunn river in Kasaragod
