പൊന്നാനി: കർമ്മ റോഡിൽ രാവിലെ നടക്കാനിറങ്ങിയവരെ ഓട്ടോ ടാക്സിയിടിച്ച് അപകടം. രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. കർമ്മ റോഡ് സ്വദേശികളായ പുരുഷോത്തമൻ, ശശികുമാർ എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ നടക്കാനിറങ്ങിയവരുടെ മേൽ നിയന്ത്രണംവിട്ട ഓട്ടോടാക്സി പാഞ്ഞുകയറുകയായിരുന്നു. പരിക്കേറ്റ നാലുപേരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേർ മരിക്കുകയായിരുന്നു.
An auto taxi hit those who were out for a morning walk on Karma Road
