ജയ്പൂർ: പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെ മൈക്ക് പ്രവർത്തന രഹിതമായപ്പോൾ വലിച്ചെറിഞ്ഞ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്.

ബാർമറിൽ നടന്ന പൊതുപരിപാടിക്കിടെയാണ് സംഭവം. മൈക്ക് പ്രവർത്തിക്കാതായതോടെ ഗെലോട്ട് മൈക്ക് നിലത്തേക്ക് എറിഞ്ഞു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
കലക്ടറകടക്കം പങ്കെടുത്ത പരിപാടിയിലായിരുന്നു സംഭവം. കലക്ടർക്ക് നേരെയാണ് മുഖ്യമന്ത്രി മൈക്കെറിഞ്ഞെന്ന് പ്രചരിച്ചു. എന്നാൽ, ഇക്കാര്യം ഓഫിസ് നിഷേധിച്ചു. സ്ത്രീകൾക്ക് വേണ്ടിയുള്ള വിവിധ സർക്കാർ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് സംഭവം.
പ്രവർത്തന രഹിതമായതോടെ കസേരയിൽ ഇരിക്കുകയായിരുന്ന മുഖ്യമന്ത്രി കളക്ടർ നിൽക്കുന്ന ഭാഗത്തേക്കാണ് എറിഞ്ഞത്. തുടർന്ന് മറ്റൊരു മൈക്ക് മുഖ്യമന്ത്രിക്ക് കൈമാറി.
https://twitter.com/i/status/1665007105236148225
ജില്ലാ കളക്ടർക്ക് നേരെ മൈക്ക് എറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. പരിപാടിക്കെത്തിയ സ്ത്രീകളിൽ ചിലരെ മുഖ്യമന്ത്രി ഇറക്കിവിട്ടതായും ആരോപണമുയർന്നു.
വേദിക്ക് പിന്നിൽ സ്ത്രീകൾ നിൽക്കുന്നത് കണ്ടാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. എസ്പി എവിടെയാണ് എസ്പിയും കളക്ടറും ഒരുപോലെയാണെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബാർമറിൽ രണ്ട് ദിവസത്തെ പര്യടനത്തിലായിരുന്നു ഗെലോട്ട്.
While speaking at a public event, the mic stopped working; Ashok Gehlot dropped the mic
