തീരത്ത് എത്തിയാല്‍ എന്നാ പൊളിയാണന്നേ; ഗോകര്‍ണ ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കാം

തീരത്ത് എത്തിയാല്‍ എന്നാ പൊളിയാണന്നേ; ഗോകര്‍ണ ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കാം
Jun 2, 2023 10:34 PM | By Kavya N

എത്ര കണ്ടാലും.. എത്ര അറിഞ്ഞാലും ഒരിക്കലും മടുക്കാത്ത ഒന്നാണ് കടല്‍ത്തീരങ്ങള്‍. കടല്‍ത്തീരങ്ങളാല്‍ സമ്പന്നമാണ് ഇന്ത്യ മഹാരാജ്യം. അതിനാല്‍ അതിശയകരമായ ഒട്ടേറേ ബീച്ചുകളും ഇവിടെ ആസ്വദിക്കാം. ശാന്തവും എന്നാല്‍ ആവേശകരവുമായ ബീച്ചുകള്‍ അന്വേഷിച്ച് നടക്കുന്നവര്‍ക്ക് ഏറ്റവും മികച്ച ഒരിടമാണ് ഗോകര്‍ണ. പശ്ചിമഘട്ട മല നിരകളുടെ സൗന്ദര്യവും അറബിക്കടലിന്റെ ഗാംഭീര്യവും ഒരുപോലെ ഇവിടെ അനുഭവിക്കാന്‍ സാധിക്കും.

ഗോകര്‍ണയില്‍ പല തരത്തിലുള്ള ബീച്ചുകള്‍ നമുക്ക് ആസ്വദിക്കാന്‍ സാധിക്കും. മിക്ക ബീച്ചുകളും മലകളില്‍ നിന്ന് താഴേക്ക് ഇറങ്ങി വേണം തീരത്തിലേക്ക് എത്തേണ്ടത്. ഒരു ബീച്ചിലൂടെ അടുത്ത ബീച്ചിലേക്ക് എത്താന്‍ മലകള്‍ താണ്ടിയുള്ള ട്രെക്കിംഗുകള്‍, സര്‍ഫിംഗ്, ബോട്ടിംഗ് തുടങ്ങിയ പല വിനോദങ്ങള്‍ക്കും അവസരമുണ്ട്. അത്യാവശ്യം വേണ്ട എല്ലാ സൗകര്യങ്ങളുണ്ടെങ്കിലും അധികം തിരക്കില്ലാത്ത ഒരു ബീച്ച് ഡെസ്റ്റിനേഷാണിത്. ഗോവയിലെ തിരക്കേറിയ ബീച്ചുകള്‍ക്ക് എന്തുക്കൊണ്ടും മികച്ചൊരു ബദലാണ് ഗോകര്‍ണ.

ഗോവയില്‍ നിന്ന് പരമാവധി മൂന്ന് മണിക്കൂറിന്റെ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഗോകര്‍ണ, അതിമനോഹരമായ കടല്‍ത്തീരങ്ങളും പ്രകൃതിരമണീയമായ ഭൂപ്രകൃതികളും ശാന്തമായ അന്തരീക്ഷവും ഉള്‍ക്കൊള്ളുന്ന ഒരു മറഞ്ഞിരിക്കുന്ന രത്‌നമാണ്. ദേശീയപാതയില്‍ 66 നിന്ന് ഗോകര്‍ണയിലേക്ക് തിരിഞ്ഞാല്‍ വളഞ്ഞുപുളഞ്ഞ പാതയിലൂടെയുള്ള ഡ്രൈവ് അതിമനോഹരമാണ്.

ഗംഗാവലി നദിയുടെയും അഗ്‌നാശിനി നദിയുടെയും സംഗമസ്ഥാനത്ത്, അറബിക്കടലിനോട് ചേര്‍ന്നാണ് ഗോകര്‍ണ സ്ഥിതി ചെയ്യുന്നത്. ഗോകര്‍ണയിലെ പ്രധാന ബീച്ച് പട്ടണത്തിന് സമീപം തന്നെയാണ്. കുഡ്‌ലെ ബീച്ച് . ഇതുകൂടാതെ തെക്ക് അഭിമുഖമായി ഓം ബീച്ച്, ഹാഫ് മൂണ്‍ ബീച്ച്, പാരഡൈസ് ബീച്ച് (ഫുള്‍ മൂണ്‍ ബീച്ച്), ബെലെക്കന്‍ ബീച്ച് എന്നിവയും ഉണ്ട്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള മഹാബലേശ്വര്‍ ക്ഷേത്രം

നൂറ്റാണ്ടുകള്‍ പഴക്കമുള്ള മഹാബലേശ്വര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ലങ്കാധിപതിയായ രാവണനാല്‍ പൂജിക്കപ്പെട്ട വിഗ്രഹമാണ് ഈ ക്ഷേത്രത്തിലുള്ളതെന്നാണ് ഐതിഹ്യം. കദംബ രാജവംശത്തിലെ രാജാവായ മയൂരശര്‍മ്മയാണ് (ഭരണകാലം 345-365 CE) ഈ ക്ഷേത്രം ആദ്യമായി പണിതെന്ന് കരുതുന്നത്. പല നൂറ്റാണ്ടുകളായി പല രാജവംശങ്ങളും ഇത് പുതുക്കി പണിതിട്ടുണ്ട് . ദ്രാവിഡ വാസ്തു ശൈലിയിലുള്ള ഈ ക്ഷേത്രത്തിലെ വിഗ്രഹം, പടിഞ്ഞാറ് ദര്‍ശനമായി അറബിക്കടലിനഭിമുഖമായിട്ട് സ്ഥിതിചെയ്യുന്നു. ഇവിടുത്തെ ശിവലിംഗം, ആത്മലിംഗം ആണെന്നാണ് പറയുന്നത്.

ഗോകര്‍ണ പട്ടണം

ഗോകര്‍ണയിലേക്ക് ഇപ്പോള്‍ ആധുനികതയുടെ വെളിച്ചം നല്ലതുപോലെ കടന്നുവന്നിട്ടുണ്ടെങ്കിലും ഇന്നും ഭൂതകാല ഗ്രാമീണ ജീവിതം ഇവിടെ വിട്ടുമാറിയിട്ടില്ല. ഇടുങ്ങിയ തെരുവുകള്‍, പരമ്പരാഗത വീടുകള്‍, പുരാതന ക്ഷേത്രങ്ങള്‍ എന്നിവയാല്‍, ഈ പട്ടണം പഴയ ലോകത്തിന്റെ മനോഹാരിത പ്രകടമാക്കുന്നു. പ്രാദേശിക വിപണികളും സൗഹൃദയരായ പ്രദേശവാസികളും ഈ സുന്ദരമായ തീരദേശ പട്ടണത്തിലേക്ക് സഞ്ചാരികളെ വീണ്ടും എത്താന്‍ പ്രേരിപ്പിക്കുന്നതാണ്

ശരീരത്തിനും ആത്മാവിനും നവോന്മേഷം

ശരീരത്തിനും ആത്മാവിനും നവോന്മേഷം പകരുന്നതിനായി ഗോകര്‍ണയില്‍ ആയുര്‍വേദ റിട്രീറ്റുകളും ബീച്ച് യോഗയും ധ്യാനവും എല്ലാമുണ്ട് . ഹോളിസ്റ്റിക് ഹീലിംഗ് തെറാപ്പികള്‍ വാഗ്ദാനം ചെയ്യുന്ന ആയുര്‍വേദ കേന്ദ്രങ്ങളും വെല്‍നസ് റിട്രീറ്റുകളും ഗോകര്‍ണത്തിലുണ്ട്. ബീച്ച് സൈഡ് യോഗ, മെഡിറ്റേഷന്‍ സെഷനുകള്‍ എന്നിവയിലൂടെ ശാന്തമായ ലോകത്തിലേക്ക് കടക്കാന്‍ സാധിക്കുന്നു. ശാന്തമായ അന്തരീക്ഷവും തിരമാലകളുടെ താളവും സമാധാനപരമായ ഇത്തരം പരിശീലനങ്ങള്‍ക്ക് ഗോകര്‍ണയെ അനുയോജ്യമായ ഒരുയിടമാക്കി മാറ്റുന്നു.

അടുത്തുള്ള ചിലയിടങ്ങള്‍

ഗോകര്‍ണയില്‍ നിന്ന് 25 കി.മീ സഞ്ചരിച്ചാല്‍ മിര്‍ജാന്‍ ഫോര്‍ട്ടിലെത്താം. ചരിത്രസ്നേഹികള്‍ക്കും പ്രകൃതിസ്നേഹികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന മിര്‍ജാന്‍ കോട്ടയിലേക്കുള്ള ട്രെക്കിംഗ് നല്ലൊരു അനുഭവമായിരിക്കും.ഇടതൂര്‍ന്ന വനങ്ങളും അരുവികളും ഒക്കെ കടന്ന്, കുന്നിന്‍ മുകളിലുള്ള പുരാതന കോട്ടയില്‍ എത്തിച്ചേര്‍ന്നാല്‍ പ്രകൃതിയുടെ അതിശയകരമായ കാഴ്ചകളാകും സമ്മാനിക്കുക.

ഗോകര്‍ണയില്‍ നിന്ന് 50 കി.മീ അകലെയുള്ള യാന റോക്ക്‌സ്, ട്രെക്കിംഗ് പ്രേമികള്‍ക്ക് ആവേശകരമായിരിക്കും. സമൃദ്ധമായ പശ്ചിമഘട്ട മലനിരകള്‍ക്കും വനങ്ങള്‍ക്കും ഇടയിലൂടെ സഞ്ചരിച്ച് ഈ അതിശയിപ്പിക്കുന്ന പാറക്കൂട്ടങ്ങളില്‍ എത്താം. സമീപ ഗ്രാമങ്ങളായ ബങ്കികൊഡ്ല-ഹനേഹള്ളി, സനിക്കട്ട, തദാദി, ടോര്‍കെ, മാഡംഗരെ, മസ്‌കേരി, അഡിഗോണ്‍, നെലഗുനി, ബിജ്ജൂര്‍ എന്നിവടങ്ങളും സന്ദര്‍ശിക്കാവുന്നതാണ്.

താമസം, ഭക്ഷണം

ഗോകര്‍ണയില്‍ കര്‍ണാടക ആര്‍ടിസിയുടെ ഒരു പ്രധാന ബസ് സ്റ്റാന്‍ഡ് സ്ഥിതി ചെയ്യുന്നുണ്ട്. ഗോകര്‍ണ പട്ടണത്തില്‍ ഇരുചക്രവാവഹനങ്ങള്‍, 24 മണിക്കൂറത്തേക്ക് 500 രൂപ മുതല്‍ വാടകയ്ക്ക് നല്‍കുന്നു. ടാക്‌സി, ഓട്ടോറിക്ഷകള്‍ എന്നിവ ലഭ്യമാണ്. അഞ്ഞൂറ് രൂപയുടെ ബജറ്റ് ഹോട്ടലുകള്‍ മുതല്‍ ലക്ഷ്വറി ഹോട്ടല്‍ റൂമുകള്‍, ഹോം സ്‌റ്റേകള്‍, റിസോര്‍ട്ടുകള്‍ ലഭ്യമാണ്. ബാക്ക്പാക്കര്‍മാര്‍ക്ക് ബീച്ച് ആമ്പിയന്‍സുകള്‍ ആസ്വദിക്കാവുന്ന ഹോസ്റ്റലുകളും ഡോര്‍മെറ്ററികളും ലഭ്യമാണ്. ഭക്ഷണത്തിനായി ബീച്ച് ഷാക്കുകളും ലക്ഷ്വറി റെസ്റ്റോറന്റുകളും ബജറ്റ് ഭക്ഷണശാലകളും ലഭ്യമാണ്. പ്രാദേശിക ഭക്ഷണസംസ്‌കാരം ആസ്വദിക്കാന്‍ മികച്ച അവസരങ്ങളുണ്ട്.

എങ്ങനെ എത്തിച്ചേരാം?

ഗോകര്‍ണയിലേക്ക് ദിവസവും ദീര്‍ഘ ദൂര ബസ് സേവനങ്ങള്‍ ലഭ്യമാണ്. കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെയും പ്രൈവറ്റ് ബസ് കമ്പനികളുടെയും ബസുകള്‍ ലഭ്യമാണ്. ഇത് കൂടാതെ കുംത (30 കി.മീ), അങ്കോള (26 കി.മീ), കാര്‍വാര്‍ (59 കി.മീ), ഭട്കല്‍ (88 കി.മീ) എന്നീ പട്ടണങ്ങളില്‍ എത്തി ബസിലോ ടാക്‌സിയിലോ ഗോകര്‍ണയിലെത്താം. ഗോകര്‍ണ പട്ടണത്തിന്റെ 10 കി.മീ അകലത്തിലൂടെയാണ് ദേശീയ പാത 66 (കന്യാകുമാരി -കൊച്ചി -മുംബൈ) കടന്നുപോകുന്നത്.

കൊങ്കണ്‍ റെയില്‍വേ വഴി മുംബൈ-മംഗലാപുരം റൂട്ടിലോ മംഗലാപുരം - ഗോവ റൂട്ടിലോ ഇവിടെ എത്തിച്ചേരാം. ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍, ഗോകര്‍ണ റോഡ് സ്‌റ്റേഷനാണ്. ഗോകര്‍ണ പട്ടണത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണിത്. റിട്ടയര്‍ റൂമുള്ള സ്‌റ്റേഷനാണിത്. മത്സ്യഗന്ധ എക്‌സ്പ്രസ്,

കെഎസ്ആര്‍ ബംഗളൂരു കാര്‍വാര്‍ എക്‌സ്പ്രസ്, പൂര്‍ണ എക്‌സ്പ്രസ്, മരുസാഗര്‍ എക്‌സ്പ്രസ്, മംഗലാപുരം ലോക്കല്‍, ഡിഇഎംയു ലോക്കല്‍ തുടങ്ങിയ ട്രെയിനുകള്‍ ഇവിടെ നിര്‍ത്തുന്നു. മറ്റൊരു സ്‌റ്റേഷന്‍ അങ്കോള (26 കി.മീ) ആണ്. ഏറ്റവും അടുത്തുള്ള പ്രധാന വിമാനത്താവളം, 150 കി.മീ അകലെയുള്ള ഗോവ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ്. മറ്റൊന്ന് 230 കി.മീ അകലെയുള്ള മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളമാണ്.

If you reach the shore, it will be a disaster; Enjoy the beauty of Gokarna Beach

Next TV

Related Stories
#Kollammeriland |  കൊല്ലം മെരിലാന്റ് വിളിക്കുന്നു, സഞ്ചാരികളെ ഇതിലെ ഇതിലെ..

Dec 18, 2024 05:04 PM

#Kollammeriland | കൊല്ലം മെരിലാന്റ് വിളിക്കുന്നു, സഞ്ചാരികളെ ഇതിലെ ഇതിലെ..

എട്ടോളം ഏക്കറിൽ വ്യാപിച്ചു കിടക്കുന്നതാണ് തുരുത്താണ് മെരിലാൻഡ്...

Read More >>
#Ksrtc | ഈ ഡിസംബറിൽ പോവാം; ആനവണ്ടിയിൽ കുറഞ്ഞ ചെലവിലൊരു യാത്ര

Dec 12, 2024 11:02 PM

#Ksrtc | ഈ ഡിസംബറിൽ പോവാം; ആനവണ്ടിയിൽ കുറഞ്ഞ ചെലവിലൊരു യാത്ര

കെ.എസ്.ആർ.ടി.സിയുടെ ബ​ജ​റ്റ് ടൂ​റി​സം പ​ദ്ധ​തിയിൽ മലപ്പുറം, കോഴിക്കോട് ഡിപ്പോകളാണ് യാത്ര...

Read More >>
#Amapara | ജീ​പ്പ് സ​ഫാ​രി​യും ട്ര​ക്കി​ങ്ങും; പോവാം ആമപ്പാറയിലേക്ക്

Dec 9, 2024 10:46 PM

#Amapara | ജീ​പ്പ് സ​ഫാ​രി​യും ട്ര​ക്കി​ങ്ങും; പോവാം ആമപ്പാറയിലേക്ക്

കേ​ര​ള-​ത​മി​ഴ്‌​നാ​ട് അ​തി​ര്‍ത്തി മേ​ഖ​ല​യാ​യ ആ​മ​പ്പാ​റ​യി​ലെ​ത്തി​യാ​ല്‍ ക​ണ്ണി​ന് കു​ളി​ര്‍മ​യേ​കു​ന്ന വി​ശേ​ഷ​ങ്ങ​ളാണ്...

Read More >>
#Enooru | വയനാടിന്റെ ഹൃദയം കവർന്ന് ഗോത്ര പൈതൃക ഗ്രാമം; സഞ്ചാരികളെ വരവേൽക്കാൻ എൻ ഊര്‌’.

Dec 3, 2024 09:36 PM

#Enooru | വയനാടിന്റെ ഹൃദയം കവർന്ന് ഗോത്ര പൈതൃക ഗ്രാമം; സഞ്ചാരികളെ വരവേൽക്കാൻ എൻ ഊര്‌’.

ചുരത്തിനുമുകളിലെ ചെറുചുരം കയറി ഗ്രാമത്തിലേക്കെത്തുമ്പോൾ തുടിതാളവും ചീനിക്കുഴൽ വിളിയും സന്ദർശകരെ...

Read More >>
#Illikalkall | കൂനൻ കല്ല് കാണാൻ മല കയറാം;  മലനിരകൾക്ക് നടുവിലായി തലയുയർത്തി നിൽക്കുന്ന ഇല്ലിക്കൽ കല്ലിലേക്കൊരു യാത്ര

Nov 29, 2024 11:07 PM

#Illikalkall | കൂനൻ കല്ല് കാണാൻ മല കയറാം; മലനിരകൾക്ക് നടുവിലായി തലയുയർത്തി നിൽക്കുന്ന ഇല്ലിക്കൽ കല്ലിലേക്കൊരു യാത്ര

മല കയറി എത്തുമ്പോൾ വ്യക്തമായി കാണാനാകുന്നത് കൂനൻ കല്ല് ആണ്. ചെറിയ അരുവികൾ ധാരാളമുള്ള ഇവിടെ നിന്നാണ് മീനച്ചിലാറിൻ്റെ ഉത്സഭവം എന്നാണ്...

Read More >>
Top Stories










Entertainment News