#Illikalkall | കൂനൻ കല്ല് കാണാൻ മല കയറാം; മലനിരകൾക്ക് നടുവിലായി തലയുയർത്തി നിൽക്കുന്ന ഇല്ലിക്കൽ കല്ലിലേക്കൊരു യാത്ര

#Illikalkall | കൂനൻ കല്ല് കാണാൻ മല കയറാം;  മലനിരകൾക്ക് നടുവിലായി തലയുയർത്തി നിൽക്കുന്ന ഇല്ലിക്കൽ കല്ലിലേക്കൊരു യാത്ര
Nov 29, 2024 11:07 PM | By Jain Rosviya

കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള പ്രദേശമായിട്ടാണ് ഇല്ലിക്കൽ കല്ല് അറിയപ്പെടുന്നത്. ഉയരം കൂടിയ പാറ കൂടക്കല്ല് എന്നും സമീപത്തായി സർപ്പാകൃതിയിൽ കാണപ്പെടുന്ന കല്ല് കൂനൻ കല്ല് എന്നുമാണ് അറിയപ്പെടുന്നത്.

മല കയറി എത്തുമ്പോൾ വ്യക്തമായി കാണാനാകുന്നത് കൂനൻ കല്ല് ആണ്. ചെറിയ അരുവികൾ ധാരാളമുള്ള ഇവിടെ നിന്നാണ് മീനച്ചിലാറിൻ്റെ ഉത്സഭവം എന്നാണ് വാദം.

മനൊഹരമായ ഇടം എന്നതിലുപരി ഇല്ലിക്കൽ കല്ലുമായി ബന്ധപ്പെട്ട് കിടക്കുന്ന വിശ്വാസങ്ങളും കഥകളും അന്നും ഇന്നും ചർച്ചയാകുന്നുണ്ട്. 

നിരവധി നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്നയിടമായിട്ടാണ് ഇല്ലിക്കൽ കല്ല് അറിയപ്പെടുന്നത്. അതിലൊന്നാണ് സർവ ഐശ്വര്യങ്ങളും സമ്മാനിക്കുന്ന 'നീലക്കൊടുവേലി' എന്ന സസ്യവുമായി ബന്ധപ്പെട്ടുള്ളത്.

ഇല്ലിക്കൽ കല്ലിൻ്റെ മലമടക്കുകളിൽ നീലക്കൊടുവേലി ഉള്ളതായാണ് വിശ്വാസം. അത്ഭുതസിദ്ധിയുള്ള ഈ സസ്യം സ്വന്തമാക്കുന്നവർക്ക് എല്ലാവിധ ഐശ്വര്യങ്ങളും ധനവും വന്നുചേരുമെന്നാണ് മുത്തശ്ശിക്കഥ.

ഈ സസ്യം തേടി നിരവധിയാളുകൾ പണ്ടുകാലത്ത് ഇല്ലക്കൽ കല്ല് കയറിയതായും അപകടങ്ങൾ സംഭവിച്ചതായും പറയുന്നുണ്ട്. എന്നാൽ ഈ സസ്യം ലഭിച്ചതായും കണ്ടതായുമുള്ള തെളിയിക്കപ്പെട്ട ഒരു രേഖകളും ലഭ്യമല്ല. 

കൂടക്കല്ലിനും കൂനൻ കല്ലിനും ഇടയിലായി നരകപ്പാലം എന്ന ഭാഗമുണ്ട്. 20 അടിയിലേറെ താഴ്ചയിൽ ഒരു നിഗൂഢ വിടവുണ്ട്. ഈ ഭാഗത്തെയാണ് നരകപ്പാലം എന്നുവിളിക്കുന്നത്.

അപകടത്തിന് സാധ്യതയുള്ളയിടമാണിത്. ഇവിടെയാണ് സർവ ഐശ്വര്യങ്ങളും സമ്മാനിക്കാൻ ശേഷിയുള്ള നീലക്കൊടുവേലി ഉള്ളതെന്നാണ് കെട്ടുകഥ. കൊടൈക്കനാലിലെ അപകടം നിറഞ്ഞ പില്ലർ റോക്സിനോട് ഈ പ്രദേശത്തിന് വളരെയധികം സാമ്യമുണ്ട്.

ആയിരക്കണക്കിനടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നയിടമാണ് രണ്ടും. എപ്പോഴും കാറ്റടിക്കുന്ന ഇവിടെ മഴയും തണുപ്പുമുള്ള സമയങ്ങളിൽ കോടമഞ്ഞ് നിറയും.

ഉയരം കൂടിയ പ്രദേശമായതിനാൽ ഇടിമിന്നൽ പോലെയുള്ള അപകടങ്ങൾക്കും സാധ്യത കൂടുതലാണ്.

ഇല്ലിക്കൽ കല്ലിൽ നീലക്കൊടുവേലി ഉള്ളതായുള്ള പ്രചാരണം പ്രാദേശികരിൽ നിന്നാണ് ആരംഭിച്ചത്. പീന്നിട് ഈ കഥ മറ്റിടങ്ങളിലേക്കും വ്യാപിച്ചു.

സിനിമകളിൽ പോലും ഇതുമായി ബന്ധപ്പെട്ട കഥകൾ പറഞ്ഞുപോയി. സഞ്ചാരികൾക്കും സാഹസികത ഇഷ്ടപ്പെടുന്നവരെയും ഹരം കൊള്ളിക്കുന്നതാണ് ഈ നാടൻ കഥ.

ഈരാറ്റുപേട്ടയിൽ നിന്ന് 20 കിലോമീറ്റർ സഞ്ചരിച്ചാൽ ഇല്ലിക്കൽ കല്ലിൽ എത്താം. താഴെ വാഹനം നിർത്തി ജീപ്പിൽ ഇല്ലിക്കൽ കല്ലിന് താഴേക്ക് പോകാം.

ജീപ്പ് ആവശ്യമില്ലാത്തവർക്ക് നടന്ന് പോകാം. കാൽ നടയായി വേണം ഇല്ലിക്കൽ കല്ലിൻ്റെ എതിർഭാഗത്തുള്ള വ്യൂ പോയിൻ്റിൽ എത്താൻ.




#trip #Illikal #Stone #stands #tall #middle$mountains

Next TV

Related Stories
 ആറാടാനായി ആറാട്ടുപാറ; വിനോദ സഞ്ചാരികൾക്ക് കാഴ്ചകളുടെ കൗതുകമുണർത്താൻ മകുടപ്പാറയും പക്ഷിപ്പാറയും

Apr 30, 2025 08:16 AM

ആറാടാനായി ആറാട്ടുപാറ; വിനോദ സഞ്ചാരികൾക്ക് കാഴ്ചകളുടെ കൗതുകമുണർത്താൻ മകുടപ്പാറയും പക്ഷിപ്പാറയും

വയനാടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ആറാട്ടുപ്പാറ , മകുടപ്പാറ, പക്ഷിപ്പാറ...

Read More >>
നീരൊഴുക്ക്‌ കുറഞ്ഞു; പാലരുവി വെള്ളച്ചാട്ടം താത്‌കാലികമായി അടച്ചു

Apr 29, 2025 09:14 PM

നീരൊഴുക്ക്‌ കുറഞ്ഞു; പാലരുവി വെള്ളച്ചാട്ടം താത്‌കാലികമായി അടച്ചു

ആര്യങ്കാവ് ഗ്രാമത്തിനടുത്തായി സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് പാലരുവി വെള്ളച്ചാട്ടം....

Read More >>
Top Stories