കൊല്ലം: (truevisionnews.com) ചെറുതുരുത്തുകളാൽ സമ്പന്നമാണ് കൊല്ലം അഷ്ടമുടി.അതിന്റെ ഓരം ചേർന്നുള്ള പത്തോളം തുരുത്തുകളിൽ ഒരു തുരുത്താണ് മേരി ലാൻഡ്.
അധികം ആർക്കും അറിയാത്ത ഈ തുരുത്ത് വിനോദ സഞ്ചാരത്തിനായി എല്ലാവരെയും ക്ഷണിക്കുകയാണ്.
എട്ടോളം ഏക്കറിൽ വ്യാപിച്ചു കിടക്കുന്നതാണ് തുരുത്താണ് മെരിലാൻഡ് .
നീണ്ടകര പാലം മുതൽ അഷ്ടമുടി കായലിനോട് ചേർന്ന് കിടക്കുന്ന പത്തോളം തുരുത്തുകളാണ് ഇവിടുത്തെ പ്രധാന ആകർഷണം.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഇവിടം കാൽ മുട്ടിനു താഴെ മാത്രമേ വെള്ളം ഉള്ളു.
മാത്രമല്ല പത്തോളം വ്യത്യസ്തതരം കണ്ടാൽകാടുകളാലും സമൃദ്ധമാണിവിടം.
കായൽ മൽസ്യങ്ങളുടെ വൈവിധ്യവും , ഏറ്റവും സ്വാദിഷ്ടമായ രുചി കൂടിയ മൽസ്യവുമെല്ലാം ഇവിടുത്തെ മാത്രം സവിശേഷതയാണ്.
അടിത്തട്ട് വരെ കാണാൻ കഴിയുന്ന ജലാശയം,അപകടരഹിതമായ വിനോദ സഞ്ചാര പാത ഇതിൽ കൂടുതൽ സഞ്ചാരികൾക്ക് പിന്നെന്തു വേണം.
#Kollam #calling #Maryland #tourists #welcome