#Enooru | വയനാടിന്റെ ഹൃദയം കവർന്ന് ഗോത്ര പൈതൃക ഗ്രാമം; സഞ്ചാരികളെ വരവേൽക്കാൻ എൻ ഊര്‌’.

#Enooru | വയനാടിന്റെ ഹൃദയം കവർന്ന് ഗോത്ര പൈതൃക ഗ്രാമം; സഞ്ചാരികളെ വരവേൽക്കാൻ എൻ ഊര്‌’.
Dec 3, 2024 09:36 PM | By Jain Rosviya

കോടമഞ്ഞ് നിറഞ്ഞ അന്തരീക്ഷത്തിലേക്ക് വയനാട് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു.

വയനാടിന്റെ കവാടത്തിനിപ്പുറം പൈതൃകവും പ്രകൃതിഭംഗിയും കൈകോർത്ത്‌ വിസ്‌മയം തീർക്കുകയാണ്‌ ‘എൻ ഊര്‌’.

ചുരത്തിനുമുകളിലെ ചെറുചുരം കയറി ഗ്രാമത്തിലേക്കെത്തുമ്പോൾ തുടിതാളവും ചീനിക്കുഴൽ വിളിയും സന്ദർശകരെ വരവേൽക്കും.

പച്ചവിരിച്ച മലനിരകളുടെ പശ്ചാത്തലത്തിൽ ഗോത്രജീവിതങ്ങളുടെ സൗന്ദര്യവും സവിശേഷതയും തുറന്നുവയ്‌ക്കുകയാണിവിടെ. പട്ടികവർഗ വകുപ്പിന്‌ കീഴിലാണ്‌ ഈ വിനോദസഞ്ചാരകേന്ദ്രം.

ടൂറിസത്തിനൊപ്പം തദ്ദേശീയ ജനതയ്‌ക്ക്‌ തൊഴിലും വരുമാനവും ഉറപ്പാക്കുകയാണ്‌. മുപ്പൻമാർ ഉൾപ്പെടുന്ന ഭരണസംവിധാനമാണ്‌.

ജില്ലയിലെ ടൂറിസത്തിന്റെ പ്രധാന ആകർഷണമാണ്‌ എൻ ഊര്‌. പുല്ലുമേഞ്ഞ കൂരകൾ, കലാ–-കരകൗശല കളരി, ഗോത്രഉൽപ്പന്ന വിപണനകേന്ദ്രം, വനവിഭവങ്ങളുടെ പ്രദർശനം എന്നിവയെല്ലാം മലകയറി എത്തിയാൽ കാണാം.

മണ്ണ് മെഴുകിയ തിണ്ടുകൾ അതിരിടുന്ന വഴികൾ അവസാനിക്കുന്നത്‌ ഗോത്രകലാരൂപങ്ങളുടെ അവതരണത്തിനും പ്രോത്സാഹനത്തിനുമായി ഒരുക്കിയ ഓപ്പൺ എയർ തിയറ്ററിലാണ്‌.

കൽപ്പടവുകളിലൊരുക്കിയ ഗ്യാലറിയിലിരുന്നാൽ പ്രകൃതിയുടെ അതിമനോഹര പശ്ചാത്തലത്തിൽ ഗോത്രകലകൾ ആസ്വദിക്കാം.

തുടി അവതരണം എല്ലാ ദിവസവുമുണ്ട്‌. ആഘോഷദിനങ്ങളിലും ശനിയും ഞായറും ഗോത്രവിഭാഗങ്ങളുടെ തനത്‌ കലാരൂപങ്ങൾ അരങ്ങേറും.

അടിയ, പണിയ തുടങ്ങി പത്തോളം ആദിവാസി വിഭാഗങ്ങളിലെ 46 പേരാണ്‌ ജീവനക്കാർ. വയനാടൻ കാട്ടുതേനും മുളയരിയുമെല്ലാം ലഭിക്കുന്ന 12 വിപണന കേന്ദ്രമുണ്ട്‌.

ഭരണസമിതി ഏർപ്പാടാക്കിയിട്ടുള്ള വാഹനങ്ങളിലാണ്‌ സന്ദർശകരെ മലമുകളിൽ എത്തിക്കുന്നതും തിരികെ കൊണ്ടുവരുന്നതും. 

ഗോത്രവർഗ സമൂഹങ്ങൾ കൈകാര്യം ചെയ്യുന്നതും അവരുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയും ഈ ഗ്രാമത്തിൽ വംശീയ വിഭവങ്ങളും ഗോത്ര വിപണിയും വിളമ്പുന്ന കഫറ്റീരിയകൾ ഉണ്ട്.

ടൂറിസം, പട്ടികവർഗ വികസന വകുപ്പുകളുടെ സംയുക്ത സംരംഭമായ ഈ ഗ്രാമം ഭക്ഷ്യ സംസ്കരണത്തിലും മറ്റ് അനുബന്ധ മേഖലകളിലും പരമ്പരാഗത അറിവുകൾ സംരക്ഷിക്കുന്നതിനും ജൈവകൃഷിയിൽ പരിശീലനം നേടുന്നതിനും നേതൃത്വം നൽകുന്നു.

നിരവധി പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് കേന്ദ്രം വഴിയൊരുക്കിയിട്ടുണ്ട്.

#tribal #heritage #village #captures #heart #Wayanad #enooru #welcome #tourists

Next TV

Related Stories
#Illikalkall | കൂനൻ കല്ല് കാണാൻ മല കയറാം;  മലനിരകൾക്ക് നടുവിലായി തലയുയർത്തി നിൽക്കുന്ന ഇല്ലിക്കൽ കല്ലിലേക്കൊരു യാത്ര

Nov 29, 2024 11:07 PM

#Illikalkall | കൂനൻ കല്ല് കാണാൻ മല കയറാം; മലനിരകൾക്ക് നടുവിലായി തലയുയർത്തി നിൽക്കുന്ന ഇല്ലിക്കൽ കല്ലിലേക്കൊരു യാത്ര

മല കയറി എത്തുമ്പോൾ വ്യക്തമായി കാണാനാകുന്നത് കൂനൻ കല്ല് ആണ്. ചെറിയ അരുവികൾ ധാരാളമുള്ള ഇവിടെ നിന്നാണ് മീനച്ചിലാറിൻ്റെ ഉത്സഭവം എന്നാണ്...

Read More >>
#Kakkadampoyil | കക്കാടംപൊയിലിലെ തണുപ്പും മഞ്ഞും ആസ്വദിച്ചിട്ടുണ്ടോ? കെ.എസ്.ആർ.ടി.സിയിൽ ഒരു ട്രിപ്പ് ആയാലോ

Nov 28, 2024 08:57 PM

#Kakkadampoyil | കക്കാടംപൊയിലിലെ തണുപ്പും മഞ്ഞും ആസ്വദിച്ചിട്ടുണ്ടോ? കെ.എസ്.ആർ.ടി.സിയിൽ ഒരു ട്രിപ്പ് ആയാലോ

കോടമഞ്ഞും വലുതും ചെറുതുമായ വെള്ളച്ചാട്ടങ്ങളും നിഗൂഢ വനങ്ങളും നിറഞ്ഞ ഇവിടം മിനി ഗവി എന്നും...

Read More >>
#Chillathodewaterfall | സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി നിൽക്കും; ഗ്രാമകവാടത്തിലെ ചില്ലിത്തോട് വെള്ളച്ചാട്ടം

Nov 26, 2024 04:30 PM

#Chillathodewaterfall | സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി നിൽക്കും; ഗ്രാമകവാടത്തിലെ ചില്ലിത്തോട് വെള്ളച്ചാട്ടം

ചില്ലിത്തോട് ഗ്രാമത്തിന്റെ കവാടത്തിൽ തന്നെയുള്ള വെള്ളച്ചാട്ടം സഞ്ചാരികളെ ആകർഷിക്കുന്ന വലിയൊരു...

Read More >>
#uchilikkuthumedu | വിദൂര ദൃശ്യഭംഗി ആസ്വദിക്കാൻ സഞ്ചാരികളെ കാത്ത്‌ ഉച്ചിലുകുത്തുമേട്‌

Nov 17, 2024 08:41 PM

#uchilikkuthumedu | വിദൂര ദൃശ്യഭംഗി ആസ്വദിക്കാൻ സഞ്ചാരികളെ കാത്ത്‌ ഉച്ചിലുകുത്തുമേട്‌

പ്രകൃതിയുടെ ശാന്തവും വന്യവുമായ അവസ്ഥാഭാവങ്ങൾ ആസ്വദിക്കാം....

Read More >>
#Almaty | സഞ്ചാരികളുടെ ഹൃദയം കീഴടക്കാൻ  ഒരിടം; ട്രെൻഡിങ് ട്രാവൽ സ്പോട്ടിലേക്കൊരു യാത്ര

Nov 16, 2024 10:06 PM

#Almaty | സഞ്ചാരികളുടെ ഹൃദയം കീഴടക്കാൻ ഒരിടം; ട്രെൻഡിങ് ട്രാവൽ സ്പോട്ടിലേക്കൊരു യാത്ര

ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഔട്ഡോർ സ്‌കേറ്റിങ് റിങ്കുകളിൽ...

Read More >>
#amazonviewpoint | സാഹസികമാണ്, ബ്യൂട്ടിഫുൾഫുള്ളും; വന്നോളീം കണ്ടോളീം മലപ്പുറത്തെ ആമസോൺ

Nov 7, 2024 08:34 PM

#amazonviewpoint | സാഹസികമാണ്, ബ്യൂട്ടിഫുൾഫുള്ളും; വന്നോളീം കണ്ടോളീം മലപ്പുറത്തെ ആമസോൺ

മലകയറി മുകളിൽ എത്തിയാൽ താഴ്വാരത്തിൽ ആരെയും ആശ്ചര്യപ്പെടുത്തുന്ന ആമസോണിനെ പോലെയൊഴുകുന്ന ചാലിയാറിന്റെ മനോഹര...

Read More >>
Top Stories