ഇടുക്കി: (truevisionnews.com) ഇടുക്കിയിലേക്കൊരു യാത്ര തീരുമാനിച്ചാൽ തീർച്ചയായും പോവണ്ടേ ഒരു ട്രക്കിങ് പോയിന്റാണ് രാമക്കല്‍മേട് ആമപ്പാറ.
കേരള-തമിഴ്നാട് അതിര്‍ത്തി മേഖലയായ ആമപ്പാറയിലെത്തിയാല് കണ്ണിന് കുളിര്മയേകുന്ന വിശേഷങ്ങളാണ് ഏറെയും.
സഞ്ചാരികളുടെ മനസ്സില്‍നിന്ന് ഒരിക്കലും മായ്ക്കാനാവാത്തതാണ് ഇവിടേക്കുള്ള ജീപ്പ് സഫാരിയും ട്രക്കിങ്ങും. ആമയോട് സാദൃശ്യമുള്ള പാറയില്‍നിന്നാണ് ആമപ്പാറ എന്ന പേര് ഈ മലനിരകള്‍ക്ക് ലഭ്യമായത്.
സാഹസികത ഇഷ്ട്ടപെടുന്നവർക്ക് പാറകള്‍ക്കിടയിലൂടെ സാഹസികമായി മറുപുറം കടക്കാം.
മലമുകളില്‍ എത്തിയാല്‍, തമിഴ്നാട് അതിര്‍ത്തി മേഖലകളിലേക്ക് ട്രക്കിങ്, സഹ്യപര്‍വത നിരയിലെ കാര്‍ഷിക സമൃദ്ധിയുടെ വിശാലമായ കാഴ്ച ഇവിടെ നിന്ന് ലഭ്യമാകും. ഒപ്പം രാമക്കല്ലും കാറ്റാടിപ്പാടങ്ങളും സോളാര്‍ പാടവുമെല്ലാം ആസ്വദിക്കാം.
വര്‍ഷം മുഴുവന്‍ ശക്തമായ കാറ്റ് ലഭിക്കുന്നതും സൂര്യപ്രകാശം ശക്തമായി ലഭിക്കുന്നതുമായ വിശാലമായ പുല്‍മേടുകളോട് കൂടിയ സ്ഥലമാണ് ആമപ്പാറ.
ഈ യാത്ര സഞ്ചാരികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത മനോഹര നിമിഷങ്ങളാണ് സമ്മാനിക്കുക എന്നത് തീർച്ചയാണ്.
#Jeep #Safari #Trekking #go #Amapara