കാസർഗോഡ്: (www.truevisionnews.com)കാസർഗോഡ് ബേക്കൽ ഹനുമാൻ ക്ഷേത്രത്തിൽ മോഷണം. വെള്ളിയാഴ്ച പുലർച്ചയോടെയായിരുന്നു മോഷണം നടന്നത്. ബേക്കൽ കോട്ടയോട് ചേർന്നുള്ള ക്ഷേത്രമാണിത്. കാണിക്കവഞ്ചി കുത്തിത്തുറന്ന് പതിനായിരം രൂപയാണ് കവർന്നത്.

പുലർച്ചെ ക്ഷേത്ര ജീവനക്കാരാണ് മോഷണം നടന്നതായി കണ്ടത്. ക്ഷേത്രത്തിലുണ്ടായ സിസിടിവി ക്യാമറയുടെ ഹാർഡ് ഡിസ്ക് ഉൾപ്പെടെയാണ് മോഷണം പോയത്. ആസൂത്രിതമായി നടത്തിയ ഒരു മോഷണമെന്നാണ് പൊലീസ് നിഗമനം. ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Theft at Kasaragod Bekal Hanuman Temple
