കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ഓടക്കുന്നിൽ കെ എസ് ആർ ടി ബസും, ബൈക്കും കൂട്ടിയിടിച്ച് എടവക എള്ളു മന്ദം സ്വദേശിയായ യുവാവ് മരിച്ചു. പൂവത്തിങ്കൽ വീട്ടിൽ പി എം അനീഷ് (25) ആണ് മരിച്ചത്.

ഇന്ന് രാവിലെ ഏഴേമുക്കാലോടെയായിരുന്നു അപകടം. എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ സെയിൽസ് മാനേജരായി ജോലി നോക്കി വരികയായിരുന്നു അനീഷ്.
മണിയൻ (ദാരപ്പൻ) - പുഷ്പ ദമ്പതികളുടെ മകനാണ്. അനിത, അമ്മുകുട്ടി എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണുള്ളത്.
A young man met a tragic end in a collision between a KSRTC bus and a bike in Thamarassery