#arrested | എട്ട് എയർ കണ്ടിഷണറുകൾ ഓൺ ചെയ്തിട്ടും തണുപ്പില്ല, പരിശോധിച്ചപ്പോൾ ചെമ്പ് പൈപ്പ് മോഷ്ടിച്ച നിലയിൽ; മൂന്ന് പേർ അറസ്റ്റിൽ

#arrested |  എട്ട് എയർ കണ്ടിഷണറുകൾ ഓൺ ചെയ്തിട്ടും തണുപ്പില്ല, പരിശോധിച്ചപ്പോൾ ചെമ്പ് പൈപ്പ് മോഷ്ടിച്ച നിലയിൽ; മൂന്ന് പേർ അറസ്റ്റിൽ
Jul 27, 2024 07:39 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com )ഇഎംഎസ് സ്‌റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന ജനസേവന കേന്ദ്രത്തിലെ എയര്‍ കണ്ടീഷണറുകളില്‍ നിന്ന് ചെമ്പ് പൈപ്പ് മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍.

കുറ്റിക്കാട്ടൂര്‍ സ്വദേശി ശിവ(23), പുതിയങ്ങാടി സ്വദേശി സഫാദ്(23), മാവൂര്‍ സ്വദേശി കൃഷ്ണകുമാര്‍ എന്നിവരെയാണ് കസബ പോലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.

കഴിഞ്ഞ മാസം അഞ്ചിനായിരുന്നു കേസിന് ആസ്പദമായ സംഭവം. സ്ഥാപനത്തിലെ എട്ട് എ സികളിലെ കമ്പികളാണ് മോഷ്ടിച്ചത്. സിസിടിവിയില്‍ ഇവരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.

ഇവരെ തിരിച്ചറിഞ്ഞ അന്വേഷണ സംഘം വിവിധയിടങ്ങളില്‍ നിന്നായി പിടികൂടുകയായിരുന്നു. മോഷ്ടിച്ച വസ്തുക്കള്‍ നഗരത്തിലെ ആക്രിക്കടയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

കസബ ഇന്‍സ്‌പെക്ടര്‍ ജി ഗോപകുമാര്‍, എസ് ഐ ജഗ്മോഹന്‍ ദത്തന്‍, സീനിയര്‍ സി പി ഒമാരായ സജേഷ് കുമാര്‍, പി സുധര്‍മന്‍, സി പി ഒമാരായ പി എം ഷിബു, മുഹമ്മദ് സഖറിയ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.


#air #conditioners #turned #but #not #cold #copper #pipe #found #stolen #3 #arrested

Next TV

Related Stories
#newbornbabybody | നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി, അന്വേഷണം

Sep 8, 2024 09:50 AM

#newbornbabybody | നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി, അന്വേഷണം

ആരാണ് മൃതദേഹം ഇവിടെ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം...

Read More >>
#accident | ആശുപത്രിയിൽ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ  അപകടം, ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം

Sep 8, 2024 09:45 AM

#accident | ആശുപത്രിയിൽ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം, ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം

തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസിലേക്കാണ് പിന്നാലെയെത്തിയ കാർ...

Read More >>
#clash |  വിവാഹ സൽക്കാരത്തിനിടെ സംഘർഷമുണ്ടാക്കിയ സംഭവം,  രണ്ട് പേർ അറസ്റ്റിൽ

Sep 8, 2024 09:23 AM

#clash | വിവാഹ സൽക്കാരത്തിനിടെ സംഘർഷമുണ്ടാക്കിയ സംഭവം, രണ്ട് പേർ അറസ്റ്റിൽ

കല്ലറ സ്വദേശിയായ ആൻസിക്കും ഒന്നര വയസ്സുള്ള മകനും ഭർത്താവ് ഷാഹിദിനും...

Read More >>
#bodyfound | എക്സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയിൽ ചാടി; 17കാരൻ്റെ മൃതദേഹം കണ്ടെത്തി

Sep 8, 2024 09:19 AM

#bodyfound | എക്സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയിൽ ചാടി; 17കാരൻ്റെ മൃതദേഹം കണ്ടെത്തി

വെള്ളിയാഴ്ച വൈകീട്ടാണ് നരിമടക്കു സമീപം പരിശോധനക്കു വന്ന എക്‌സൈസ് സംഘത്തെ കണ്ട് ഭയന്ന് സുഹൈർ പുഴയിൽ...

Read More >>
#rape | വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു ഗർഭിണിയാക്കി, യുവാവിന് കഠിനതടവും പിഴയും

Sep 8, 2024 09:01 AM

#rape | വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു ഗർഭിണിയാക്കി, യുവാവിന് കഠിനതടവും പിഴയും

പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതിൽനിന്നാണ് ദിലീപിനെപ്പറ്റിയുള്ള വിവരങ്ങൾ...

Read More >>
Top Stories