#teachersgift | 'ടീച്ചറെ.. ഞങ്ങൾ എൽ.എസ്.എസ്. നേടിയാൽ എന്ത് തരും?'; കുട്ടികൾക്ക് കൊടുത്ത വാക്കുപാലിച്ച് സാജിത ടീച്ചർ

#teachersgift | 'ടീച്ചറെ.. ഞങ്ങൾ എൽ.എസ്.എസ്. നേടിയാൽ എന്ത് തരും?'; കുട്ടികൾക്ക് കൊടുത്ത വാക്കുപാലിച്ച് സാജിത ടീച്ചർ
Jul 27, 2024 07:08 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com  )എൽ.എസ്.എസ്. സ്കോളർഷിപ്പ് നേടിയതിനു പിന്നാലെ ചെറുവണ്ണൂ‍ർ ​ഗവൺമെന്റ് എൽ.പി. സ്കൂളിലെ വിദ്യാർഥികളായ ആഷ്മി കേശവിനും പാർത്ഥിവിനും ആദിഷിനും സ്വാതികിനും സന്തോഷവും പ്രചോദനവും നൽകി ഒരു സമ്മാനം കൂടി ലഭിച്ചു.

സൈക്കിൾ... അത് അവർക്ക് സമ്മാനിച്ചതോ.. അവരുടെ സ്കൂളിലെ പ്രധാന അധ്യാപിക സാജിതയും. പരീക്ഷയ്ക്ക് ഒരുങ്ങുമ്പോൾ കുട്ടികൾക്ക് കൊടുത്ത വാക്ക് സാജിത ടീച്ചർ പാലിച്ചപ്പോൾ വിദ്യാർഥികൾക്ക് അത് വലിയൊരു പ്രചോദനമായി മാറുകയായിരുന്നു.

നാലാം ക്ലാസിൽ എൽ.എസ്.എസ്. പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന എല്ലാ വിദ്യാർഥികൾക്കും വൈകുന്നേരം സ്കൂളിൽ കോച്ചിങ് നൽകിയിരുന്നു. എല്ലാവരും നന്നായി പഠിച്ച് സ്കോളർഷിപ്പ് നേടണമെന്ന് പറഞ്ഞ സാജിത ടീച്ചറോട് കുട്ടികൾ തിരിച്ചു ചോദിച്ചു, ടീച്ചറെ ഞങ്ങൾ എൽഎസ്എസ് നേടിയാൽ ഞങ്ങൾക്ക് എന്ത് തരും? കുട്ടികളുടെ ചോദ്യത്തിന് നിങ്ങൾക്ക് എന്ത് വേണമെന്ന മറുചോദ്യത്തിന് കുട്ടികൾ അവരുടെ ആ​ഗ്രഹം പറഞ്ഞു.

'സൈക്കിൾ... വേണം...' അന്ന് കുട്ടികൾക്ക് നൽകിയ വാക്ക് സാജിത ടീച്ചർ മറന്നില്ല. സ്വന്തം കയ്യിൽനിന്ന് പണംമുടക്കി എൽഎസ്എസ് കിട്ടിയ നാല് കുട്ടികൾക്കും സൈക്കിൾ വാങ്ങി നൽകി.

സ്കൂളിൽ നടന്ന അനുമോദന പരിപാടിയിലാണ് കുട്ടികൾക്ക് സൈക്കിൾ നൽകിയത്. കുട്ടികൾക്ക് നന്നായി പഠിക്കാൻ ഇതൊരു പ്രചോദനം ആവട്ടെയെന്നാണ് സാജിത ടീച്ചർ പറയുന്നത്.

സൈക്കിൾ കിട്ടിയപ്പോൾ കുട്ടികളും ഹാപ്പി. ഇനിയും നന്നായി പഠിക്കണം, ടീച്ചറുടെ സമ്മാനം ഞങ്ങൾക്ക് പ്രചോദനമായി. എൽഎസ്എസ് നേടിയെടുത്തപോലെ നന്നായി പരിശീലിച്ച് യു.എസ്.എസും നേടിയെടുക്കുമെന്നും ഈ മിടുക്കർ പറഞ്ഞു.

#kozhikkode #teachers #gift #students #who #won #lss

Next TV

Related Stories
#newbornbabybody | നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി, അന്വേഷണം

Sep 8, 2024 09:50 AM

#newbornbabybody | നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി, അന്വേഷണം

ആരാണ് മൃതദേഹം ഇവിടെ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം...

Read More >>
#accident | ആശുപത്രിയിൽ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ  അപകടം, ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം

Sep 8, 2024 09:45 AM

#accident | ആശുപത്രിയിൽ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം, ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം

തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസിലേക്കാണ് പിന്നാലെയെത്തിയ കാർ...

Read More >>
#clash |  വിവാഹ സൽക്കാരത്തിനിടെ സംഘർഷമുണ്ടാക്കിയ സംഭവം,  രണ്ട് പേർ അറസ്റ്റിൽ

Sep 8, 2024 09:23 AM

#clash | വിവാഹ സൽക്കാരത്തിനിടെ സംഘർഷമുണ്ടാക്കിയ സംഭവം, രണ്ട് പേർ അറസ്റ്റിൽ

കല്ലറ സ്വദേശിയായ ആൻസിക്കും ഒന്നര വയസ്സുള്ള മകനും ഭർത്താവ് ഷാഹിദിനും...

Read More >>
#bodyfound | എക്സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയിൽ ചാടി; 17കാരൻ്റെ മൃതദേഹം കണ്ടെത്തി

Sep 8, 2024 09:19 AM

#bodyfound | എക്സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയിൽ ചാടി; 17കാരൻ്റെ മൃതദേഹം കണ്ടെത്തി

വെള്ളിയാഴ്ച വൈകീട്ടാണ് നരിമടക്കു സമീപം പരിശോധനക്കു വന്ന എക്‌സൈസ് സംഘത്തെ കണ്ട് ഭയന്ന് സുഹൈർ പുഴയിൽ...

Read More >>
#rape | വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു ഗർഭിണിയാക്കി, യുവാവിന് കഠിനതടവും പിഴയും

Sep 8, 2024 09:01 AM

#rape | വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു ഗർഭിണിയാക്കി, യുവാവിന് കഠിനതടവും പിഴയും

പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതിൽനിന്നാണ് ദിലീപിനെപ്പറ്റിയുള്ള വിവരങ്ങൾ...

Read More >>
Top Stories