#straydog | 'രോമം കൊഴിഞ്ഞ രൂപം' വഴിയിൽ നടന്നവരെയും വീട്ടിലിരുന്നവരെയും വിട്ടില്ല, ആറോളം പേരെ ഓടിനടന്ന് കടിച്ച് തെരുവുനായ

#straydog |  'രോമം കൊഴിഞ്ഞ രൂപം' വഴിയിൽ നടന്നവരെയും വീട്ടിലിരുന്നവരെയും വിട്ടില്ല, ആറോളം പേരെ ഓടിനടന്ന് കടിച്ച് തെരുവുനായ
Jul 9, 2024 07:56 PM | By Athira V

ഇരിങ്ങാലക്കുട: ( www.truevisionnews.com  ) കാറളം കിഴുത്താണിയില്‍ തെരുവുനായ ആക്രമണത്തില്‍ ആറോളം പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് കാറളം ആറാം വാര്‍ഡ് കിഴുത്താണിയില്‍ രോമം കൊഴിഞ്ഞ നിലയില്‍ ഉള്ള ഒരു തെരുവുനായ നിരവധി പേരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.

കിഴുത്താണി സ്വദേശികളായ ഐക്കരപറമ്പില്‍ സുനന്ദ(60), കുട്ടാലയ്ക്കല്‍ ശ്രീകുട്ടന്‍ (28), കുഞ്ഞലിക്കാട്ടില്‍ ശെന്തില്‍കുമാര്‍(49), കുന്നത്തപറമ്പില്‍ സൗദാമിനി (80), വെട്ടിയാട്ടില്‍ അനിത (53), പുല്ലൂര്‍ സ്വദേശി വെളുത്തേടത്ത് പറമ്പില്‍ രമ(53) എന്നിവര്‍ക്കാണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

ഇവര്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. വഴിയിലൂടെ നടന്ന് പോകുന്നവരെയും വീട്ടില്‍ ഇരിക്കുകയായിരുന്ന വയോധികയെ അടക്കം പ്രകോപനമില്ലാതെയാണ് നായ ആക്രമിച്ചത്.

പ്രദേശത്തെ നിരവധി വളര്‍ത്ത് മൃഗങ്ങളെയും നായ ആക്രമിച്ചിട്ടുണ്ട്.

പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപിന്റെ നേതൃത്വത്തില്‍ അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തളിക്കുളത്ത് നിന്നുള്ള ഡോഗ് റെസ്‌ക്യൂ വിദഗ്ധര്‍ എത്തി നായയെ പിടികൂടി.നായയെ ഒരാഴ്ച്ചകാലം കൂട്ടിലടച്ച് നീരിക്ഷിക്കുവാനാണ് തീരുമാനം.

#many #as #six #people #were #injured #attack #stray #dog #karalam #kiruthani

Next TV

Related Stories
കലാഭവൻ മണിയുടെ സഹോദരി അമ്മിണി അന്തരിച്ചു

Mar 27, 2025 10:31 AM

കലാഭവൻ മണിയുടെ സഹോദരി അമ്മിണി അന്തരിച്ചു

സംസ്കാരം വ്യാഴം പകൽ മൂന്നിന് ഇരിങ്ങാലക്കുട...

Read More >>
 ഉപതിരഞ്ഞെടുപ്പ് ചൂടിൽ കേരളത്തിലെ 13 ജില്ലകൾ; 28 വാർഡുകളിലേയ്ക്ക് വോട്ടെടുപ്പ് തുടങ്ങി

Feb 24, 2025 08:15 AM

ഉപതിരഞ്ഞെടുപ്പ് ചൂടിൽ കേരളത്തിലെ 13 ജില്ലകൾ; 28 വാർഡുകളിലേയ്ക്ക് വോട്ടെടുപ്പ് തുടങ്ങി

വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാർഡുകളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ്...

Read More >>
ഒൻപതാം ക്ലാസുകാരന്റെ ആത്മഹത്യ; ആരോപണ വിധേയരായ വിദ്യാർത്ഥികൾക്കെതിരെ തെളിവില്ല - ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർ

Feb 4, 2025 09:55 AM

ഒൻപതാം ക്ലാസുകാരന്റെ ആത്മഹത്യ; ആരോപണ വിധേയരായ വിദ്യാർത്ഥികൾക്കെതിരെ തെളിവില്ല - ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർ

ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ ആരോപണ വിധേയരായ വിദ്യാർത്ഥികൾക്കെതിരെ തെളിവിലെന്ന് കാണിച്ച് വാർത്താക്കുറിപ്പ് ഇറക്കി ഗ്ലോബൽ പബ്ലിക്...

Read More >>
#Complaint | സംസാരശേഷി കുറഞ്ഞ ആറാം ക്ലാസുകാരിയെ ട്യൂഷൻ ടീച്ചർ ക്രൂരമായി മർദ്ദിച്ചു,  പരാതി

Dec 14, 2024 01:20 PM

#Complaint | സംസാരശേഷി കുറഞ്ഞ ആറാം ക്ലാസുകാരിയെ ട്യൂഷൻ ടീച്ചർ ക്രൂരമായി മർദ്ദിച്ചു, പരാതി

ട്യൂഷൻ സെന്ററിലെ അധ്യാപിക ഷൈലജക്കെതിരെയാണ് മാതാപിതാക്കൾ ചെങ്ങന്നൂർ പൊലീസിൽ പരാതി...

Read More >>
#vatakaracaraccident | വടകരയിലെ വാഹനാപകടം; പ്രതി ഉടൻ നാട്ടിലെത്തി കീഴടങ്ങിയേക്കുമെന്ന് സൂചന

Dec 8, 2024 10:29 PM

#vatakaracaraccident | വടകരയിലെ വാഹനാപകടം; പ്രതി ഉടൻ നാട്ടിലെത്തി കീഴടങ്ങിയേക്കുമെന്ന് സൂചന

ഷജിലുമായി അന്വേഷണ ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അശ്രദ്ധ കൊണ്ടുള്ള മരണം തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്...

Read More >>
Top Stories