#closed | അംഗീകാരമില്ലാതെ പ്രവർത്തിച്ച അൺ എയ്ഡഡ് സ്കൂൾ അടച്ചുപൂട്ടി

#closed | അംഗീകാരമില്ലാതെ പ്രവർത്തിച്ച അൺ എയ്ഡഡ് സ്കൂൾ അടച്ചുപൂട്ടി
Jul 17, 2024 07:37 PM | By Jain Rosviya

മലപ്പുറം:(www.truevisionnews.com)അംഗീകാരമില്ലാതെ പ്രവർത്തിച്ച അൺ എയ്ഡഡ് സ്കൂൾ അടച്ചുപൂട്ടി.

വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഇത് സംബന്ധിച്ച ശുപാർശ അംഗീകരിച്ചു.

ലപ്പുറം പെരിന്തൽമണ്ണ ഉപജില്ലയിലെ ബുസ്താനുൽ ഉലൂം സെൻട്രൽ സ്കൂളാണ് അടച്ചു പൂട്ടിയത്.

2023 മാർച്ച് 14ലെ ഹൈക്കോടതി വിധിയുടെ കൂടി അടിസ്ഥാനത്തിൽ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷണം നടത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.

ഈ റിപ്പോർട്ടുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശകൾ കൂടി പരിഗണിച്ചാണ് മന്ത്രിയുടെ നടപടി.

അടച്ചുപൂട്ടുന്ന സ്കൂളിലെ വിദ്യാർഥികളെ അംഗീകൃത സ്കൂളുകളിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കാനും അംഗീകാരമില്ലാതെ സ്കൂൾ പ്രവർത്തിച്ചതിന് വിദ്യാഭ്യാസ അവകാശ നിയമം, ബാലാവകാശ നിയമം എന്നിവ പ്രകാരം ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി.

ഇത്തരത്തിൽ അംഗീകാരമില്ലാത്ത സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും നിയമാനുസൃതം തുടർനടപടികൾ സ്വീകരിക്കാനും ഡിഇഒമാർക്ക് നിർദേശം നൽകി.

#unaided #school #which #was #operating #without #approval #was #closed

Next TV

Related Stories
'അവളെ ആരും നോക്കരുത്, അവൾ ആരോടും സംസാരിക്കരുത്'; അതുല്യയുടെ മരണം, സതീഷിന് പ്രത്യേക സ്വഭാവമെന്ന് ബന്ധു

Jul 20, 2025 07:13 AM

'അവളെ ആരും നോക്കരുത്, അവൾ ആരോടും സംസാരിക്കരുത്'; അതുല്യയുടെ മരണം, സതീഷിന് പ്രത്യേക സ്വഭാവമെന്ന് ബന്ധു

അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് സതീഷിനെതിരെ ഗുരുതര ആരോപണവുമായി...

Read More >>
മൃതദേഹത്തോടും അനാദരവ്....; കാസർഗോഡ്  12 മണിക്ക് മോർച്ചറിയിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ അധികൃതർ മടങ്ങി

Jul 1, 2025 09:37 PM

മൃതദേഹത്തോടും അനാദരവ്....; കാസർഗോഡ് 12 മണിക്ക് മോർച്ചറിയിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ അധികൃതർ മടങ്ങി

കാസർഗോഡ് 12 മണിക്ക് മോർച്ചറിയിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ അധികൃതർ...

Read More >>
 കാസര്‍കോട് തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Jun 29, 2025 06:21 PM

കാസര്‍കോട് തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

കാസര്‍കോട് പടന്നയില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി...

Read More >>
'പാട്ട എന്നാൽ പഴയ പോലീസ് സ്റ്റേഷൻ' ;പോലീസിന്റെ രഹസ്യനീക്കമറിയാൻ വാട്ട്സ്ആപ്പ് ഗ്രൂപ് കോഡുകൾ, അന്വേഷണം ഊർജിതമാക്കി പോലീസ്

Jun 28, 2025 08:39 AM

'പാട്ട എന്നാൽ പഴയ പോലീസ് സ്റ്റേഷൻ' ;പോലീസിന്റെ രഹസ്യനീക്കമറിയാൻ വാട്ട്സ്ആപ്പ് ഗ്രൂപ് കോഡുകൾ, അന്വേഷണം ഊർജിതമാക്കി പോലീസ്

രാജപുരത്ത് പൊലീസിൻ്റെ നീക്കം നിരീക്ഷിക്കുന്നതിനായി ഫാമിലി എന്ന പേരിൽ വാട്സപ്പ് ഗ്രൂപ്പ് രഹസ്യമായി പ്രവർത്തിച്ചിരുന്നതായി...

Read More >>
Top Stories

Entertainment News

//Truevisionall