കൊല്ലം: (www.truevisionnews.com)മാരക ലഹരിയായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. വാളത്തുംഗൽ ഹൈദരാലി നഗർ 22ൽ വാഴക്കുളത്തിൽ പടിഞ്ഞാറ്റതിൽ അജ്മൽഷാ(24) ആണ് പിടിയിലായത്. 360 മില്ലിഗ്രാം എം.ഡി.എം.എയുമായി പോളയത്തോട് നിന്നാണ് ഇയാളെ ഡാൻസാഫും കൊല്ലം ഈസ്റ്റ് പൊലീസും പിടികൂടിയത്.

കൊല്ലം സിറ്റി പരിധിയിൽ അനധികൃത ലഹരി വ്യാപാര സംഘങ്ങൾ നിരീക്ഷണത്തിലാണെന്നും സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളിലും ശകതമായ പരിശോധനകൾ തുടരുമെന്നും, സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫ് അറിയിച്ചു.
Youth arrested with deadly drug MDMA in Kollam
