തിരുവനന്തപുരം : (truevisionnews.com) സംസ്ഥാനത്തെ വിവിധ തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് . 9 ജില്ലകളിലെ 2 കോർപ്പറേഷൻ വാർഡുകൾ ഉൾപ്പെടെ 19 കോർപ്പറേഷൻ വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രാവിലെ പത്തിനാണ് വോട്ടെണ്ണൽ.

പ്രതിപക്ഷ ആരോപണങ്ങളിൽ ശക്തി തെളിയിക്കാൻ യു.ഡി.എഫിനും സർക്കാരിനുള്ള പിന്തുണ ഉറപ്പാക്കാൻ എൽ.ഡി.എഫിനും തെരഞ്ഞെടുപ്പ് ഫലം നിർണായകമാണ്. തിരുവനന്തപുരം മുട്ടട, കണ്ണൂരിലെ പള്ളിപ്രം എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
ഇതിന് പുറമെ രണ്ട് മുനിസിപ്പാലിറ്റി, പതിനഞ്ച് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നടന്നു . ആകെ 60 സ്ഥാനാർത്ഥികൾ, ഇതിൽ 29 പേർ സ്ത്രീകളാണ്. ഇന്നലെ നടന്ന വോട്ടെടുപ്പിൽ മികച്ച പോളിങാണ് എല്ലായിടത്തും രേഖപ്പെടുത്തിയത്. വോട്ടെണ്ണൽ ഫലം പത്ത് മണിയോടെ വന്ന് തുടങ്ങും.
Local by-election results today
