തിരുവനന്തപുരം: (truevisionnews.com) ഡി.ജി.പിമാരായ ഡോ. ബി. സന്ധ്യയും എസ്. ആനന്ദകൃഷ്ണനും ഇന്ന് സർവിസിൽനിന്ന് വിരമിക്കും. 1988 ബാച്ച് ഐ.പി.എസ് ഓഫിസറായ സന്ധ്യ പാലാ സ്വദേശിയാണ്. ഷൊർണൂർ എ.എസ്.പിയായി ആദ്യ നിയമനം. ഫയർ ആൻഡ് റെസ്ക്യൂ സർവിസസ് ഡയറക്ടർ ജനറലായാണ് വിരമിക്കുന്നത്.

സ്തുത്യർഹ സേവനത്തിനും വിശിഷ്ട സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അതി ഉത്കൃഷ്ട സേവാപഥക്, ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് വുമൺ പൊലീസ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. നിരവധി സാഹിത്യ കൃതികളുടെ കർത്താവാണ്.
ഭർത്താവ്: ഡോ.കെ. മധുകുമാർ, മകൾ: ഡോ. ഹൈമ. തിരുവനന്തപുരം സ്വദേശിയായ എസ്. ആനന്ദകൃഷ്ണൻ 1989 ബാച്ച് ഐ.പി.എസ് ഓഫിസറാണ്. എക്സൈസ് കമീഷണറായാണ് വിരമിക്കുന്നത്. വിശിഷ്ട സേവനത്തിനും സ്തുത്യർഹ സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ ലഭിച്ചിട്ടുണ്ട്. ആശയാണ് ഭാര്യ. ആനന്ദ ശങ്കർ, ഭദ്ര എന്നിവർ മക്കൾ.
Dr. D.G.P. B. Sandhya and S. Anandakrishnan will also retire today.
