തിരുവനന്തപുരം: (truevisionnews.in) സംസ്ഥാനത്ത് 4 ദിവസം വ്യാപകമായി ഇടിമിന്നൽ, കാറ്റോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി . ഇത് പ്രകാരം ഇന്നടക്കം അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു .

ഇടുക്കി ജില്ലയിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു . ജൂൺ രണ്ടാം തിയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നാം തിയതിയാകട്ടെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലായിരിക്കും യെല്ലോ അലർട്ട്.
Rains are intensifying in the state, alert issued today
