അഹമ്മദാബാദ് :(www.truevisionnews.com) ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാറാം സീസണിലെ (ഫൈനല്‍) ചെന്നൈ സൂപ്പര്‍ കിങ്സ് - ഗുജറാത്ത് ജയന്റ്സ് മത്സരം 15 ഓവറാക്കി ചുരുക്കി. മഴ മൂലം കളി തടസപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.

15 ഓവറില്‍ 171 റണ്‍സാണ് ചെന്നൈയുടെ വിജയലക്ഷ്യം. ചെന്നൈ ബാറ്റിങ് ആരംഭിച്ച് 0.3 ഓവറില്‍ 4-0 എന്ന നിലയില്‍ നില്‍ക്കെയായിരുന്നു മഴ എത്തിയത്.
ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് കൂറ്റന്‍ സ്കോര്‍ കണ്ടെത്തിയിരുന്നു. സായ് സുദര്‍ശന്‍ (96), വൃദ്ധിമാന്‍ സാഹ (54) എന്നിവരുടെ മികവില്‍ 214 റണ്‍സാണ് ഗുജറാത്ത് നേടിയത്.
IPL final shortened to 15 overs; Chennai target 171 runs
