എഐ ക്യാമറകള്‍ക്ക്‌ മുന്നില്‍ സമരം നടത്തുമെന്ന കോണ്‍ഗ്രസ്‌ പ്രഖ്യാപനത്തിനെതിരെ സി പി എം

എഐ ക്യാമറകള്‍ക്ക്‌ മുന്നില്‍ സമരം നടത്തുമെന്ന കോണ്‍ഗ്രസ്‌ പ്രഖ്യാപനത്തിനെതിരെ സി പി എം
May 26, 2023 09:23 PM | By Susmitha Surendran

തിരുവനന്തപുരം: എഐ ക്യാമറകള്‍ക്ക്‌ മുന്നില്‍ സമരം നടത്തുമെന്ന കോണ്‍ഗ്രസ്‌ പ്രഖ്യാപനത്തിനെതിരെ സി പി എം. സംസ്ഥാനത്തെ റോഡപകടങ്ങള്‍ കുറയ്‌ക്കുന്നതിന്‌ സ്ഥാപിച്ച എഐ ക്യാമറകള്‍ക്ക്‌ മുന്നില്‍ സമരം നടത്തുമെന്ന കോണ്‍ഗ്രസ്‌ പ്രഖ്യാപനം അപഹാസ്യമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയിലൂടെ പറഞ്ഞു.

ഒരു ജനസമൂഹത്തെ മുന്നോട്ട്‌ നയിക്കാന്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മാത്രമല്ല, നടപ്പാക്കിയ പദ്ധതികളും പൊളിക്കുമെന്ന നിലപാടിലാണ്‌ കോണ്‍ഗ്രസ്‌. ഇത്‌ എത്രമാത്രം വിപത്‌കരമാണെന്ന്‌ ഏവരും ആലോചിക്കണം.

ശാസ്‌ത്ര സാങ്കേതിക രംഗത്തെ പുരോഗതി കൂടി ഉപയോഗപ്പെടുത്തി ജനങ്ങള്‍ക്ക്‌ ക്ഷേമവും, വികസനവും ഉറപ്പുവരുത്താനാണ്‌ സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. അത്‌ തടയുകയെന്ന ഗൂഢ ലക്ഷ്യമാണ്‌ ഇതിന്‌ പിന്നിലുള്ളതെന്നും സി പി എം കുറ്റപ്പെടുത്തി.

റോഡപകടങ്ങളില്‍ ജീവന്‍ പൊലിയുന്നത്‌ ഒഴിവാക്കാനും, അപകടങ്ങള്‍ പരമാവധി കുറയ്‌ക്കുന്നതിനും കോടതിയുടെ നിര്‍ദ്ദേശമുള്‍പ്പടെയുള്ളവ പരിഗണിച്ചുകൊണ്ടാണ്‌ സംസ്ഥാന സര്‍ക്കാര്‍ പ്രധാന റോഡുകളിലും, ജംഗ്‌ഷനുകളിലും ആധുനിക സംവിധാനമുള്ള ക്യാമറകള്‍ സ്ഥാപിച്ചതെന്നും സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ അഭിപ്രായപ്പെട്ടു.

ഇത്‌ സ്ഥാപിച്ച്‌ ദിവസങ്ങള്‍ക്കകം തന്നെ വിജയകരമാണെന്ന്‌ തെളിയിക്കും വിധം നിയമലംഘനങ്ങള്‍ കുറഞ്ഞു. ക്യാമറകള്‍ സ്ഥാപിക്കുന്നതുവരെ 2.13 ശതമാനമായിരുന്ന നിയമലംഘനങ്ങള്‍ പിന്നീടുള്ള ദിവസങ്ങളില്‍ 1.41 ആയെന്നാണ്‌ വാര്‍ത്തകള്‍ വന്നത്‌. ഏപ്രില്‍ 20 നാണ്‌ എഐ കാമറ സംവിധാനം സംസ്ഥാനത്ത്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌.

ഏപ്രില്‍ 17-ന്‌ 4,50,552 വാഹനങ്ങള്‍ വിവിധ നിയമലംഘനം നടത്തിയെങ്കില്‍ കഴിഞ്ഞ 24-ന്‌ ഇത്‌ 2,72,540 ആയി കുറഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. പിഴ കൂടി ഈടാക്കി തുടങ്ങുന്നതോടെ നിയമലംഘനങ്ങളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയാകുമെന്നും സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ ചൂണ്ടികാട്ടി.

സര്‍ക്കാര്‍ പണം മുടക്കാതെയാണ്‌ ഏറ്റവും ചുരുങ്ങിയ ചെലവില്‍ ഏറ്റവും ആധുനിക സംവിധാനം ഉപയോഗിച്ച്‌ ക്യാമറകളും അത്‌ നിരീക്ഷിക്കാനും, നിയന്ത്രിക്കാനുമുള്ള സംവിധാനവുമൊരുക്കിയത്‌. ആഴ്‌ചകളോളം ഏതാനും മാധ്യമങ്ങളും, പ്രതിപക്ഷവും ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ചതല്ലാതെ ഏതെങ്കിലും മേഖലയില്‍ അഴിമതി നടന്നതായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല.

എന്നിട്ടും ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാനാണ്‌ സര്‍ക്കാര്‍ മുതിര്‍ന്നത്‌. ഒന്നും മൂടിവയ്‌ക്കാന്‍ സര്‍ക്കാരിനില്ല എന്നതുകൊണ്ടാണ്‌ ആ നിലപാട്‌ എടുത്തത്‌.

വാഹനസാന്ദ്രത വര്‍ധിച്ചുവരുന്ന സംസ്ഥാനത്ത്‌ അപകടങ്ങള്‍ കുറയ്‌ക്കാന്‍ കര്‍ശനമായി നിയമം നടപ്പാക്കിയേ മതിയാവു. ജനങ്ങളുടെ ജീവിതത്തിന്‌ സംരക്ഷണം നല്‍കേണ്ടത്‌ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്‌. ഇല്ലാത്ത ആരോപണങ്ങളുടെ പേരില്‍ അത്‌ തടയാന്‍ ശ്രമിച്ചാല്‍ അത്‌ ജനങ്ങള്‍ തിരിച്ചറിയുമെന്നും സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്താവനയിൽ പറഞ്ഞു.

CPM opposes Congress announcement of protesting in front of AI cameras.

Next TV

Related Stories
നാദാപുരത്ത് വ്യാജ വിമാന ടിക്കറ്റ് നിർമ്മിച്ച് തട്ടിപ്പ്; യുവാവ് പിടിയിൽ

Jun 3, 2023 07:53 AM

നാദാപുരത്ത് വ്യാജ വിമാന ടിക്കറ്റ് നിർമ്മിച്ച് തട്ടിപ്പ്; യുവാവ് പിടിയിൽ

നാദാപുരം യൂണിമണി ഫിനാൻഷ്യൽ സർവീസ് കമ്പനിയിലെ ജീവനക്കാരൻ ജിയാസിനെയാണ് നാദാപുരം പോലീസ്...

Read More >>
വീട്ടിൽ കഞ്ചാവ്‌ ചെടി കുഴിച്ചിട്ടു; മലപ്പുറത്ത് യുവാവ് പൊലീസ് പിടിയിൽ

Jun 3, 2023 07:01 AM

വീട്ടിൽ കഞ്ചാവ്‌ ചെടി കുഴിച്ചിട്ടു; മലപ്പുറത്ത് യുവാവ് പൊലീസ് പിടിയിൽ

ഇത്തരം വാർത്തകൾ പതിവാണെങ്കിലും സുരേഷ് കഞ്ചാവ് നട്ടത് ഉപയോഗത്തിന് മാത്രമല്ല, മറ്റൊരു ആഗ്രഹം കൂടിയുണ്ടായിരുന്നു ഇതിന്...

Read More >>
ഒഡീഷയിലെ ട്രെയിന്‍ ദുരന്തം; അപകടത്തിൽ നാല് തൃശൂര്‍ സ്വദേശികള്‍ക്കും പരുക്ക്

Jun 3, 2023 06:34 AM

ഒഡീഷയിലെ ട്രെയിന്‍ ദുരന്തം; അപകടത്തിൽ നാല് തൃശൂര്‍ സ്വദേശികള്‍ക്കും പരുക്ക്

നാലു പേര്‍ ഇന്നലെ നാട്ടിലേക്ക് തിരിക്കുന്നതിനിടയിലാണ്...

Read More >>
കണ്ണൂർ ട്രെയിൻ തീവെപ്പ്; പ്രതിയെ റിമാൻഡ് ചെയ്തു

Jun 2, 2023 11:47 PM

കണ്ണൂർ ട്രെയിൻ തീവെപ്പ്; പ്രതിയെ റിമാൻഡ് ചെയ്തു

14 ദിവസത്തേക്കാണ് പ്രതിയെ റിമാൻഡ്...

Read More >>
കേരള തീരത്ത് ഉയർന്ന തിരമാല; ജാഗ്രത നിർദ്ദേശം

Jun 2, 2023 11:36 PM

കേരള തീരത്ത് ഉയർന്ന തിരമാല; ജാഗ്രത നിർദ്ദേശം

1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും...

Read More >>
Top Stories