ഫോര്‍മാലിന്‍ മദ്യത്തില്‍ ഒഴിച്ച് കഴിച്ച യുവാവിന് ദാരുണാന്ത്യം;ഒഴിച്ചത് വെള്ളമെന്ന് തെറ്റിദ്ധരിച്ച്

ഫോര്‍മാലിന്‍ മദ്യത്തില്‍ ഒഴിച്ച് കഴിച്ച യുവാവിന് ദാരുണാന്ത്യം;ഒഴിച്ചത് വെള്ളമെന്ന് തെറ്റിദ്ധരിച്ച്
May 26, 2023 07:59 PM | By Kavya N

കൊച്ചി:  (truevisionnews.in) ഫോര്‍മാലിന്‍ മദ്യത്തില്‍ ചേര്‍ത്ത് കഴിച്ചു . യുവാവിന് ദാരുണാന്ത്യം. വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ആണ് മദ്യത്തിൽ ഒഴിച്ചത്. തലയോലപ്പറമ്പ് കൈപ്പെട്ടിയില്‍ ജോസുകുട്ടി (36) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അറുപതുകാരന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കാഞ്ഞിരമല വെണ്‍കുളം കുഞ്ഞാണ്(60) ചികിത്സയില്‍ കഴിയുന്നത്.

കോഴിഫാം വൃത്തിയാക്കാന്‍ സൂക്ഷിച്ചിരുന്ന ഫോര്‍മാലിന്‍ ആയിരുന്നു കുപ്പിയില്‍ ഉണ്ടായിരുന്നത്. ഇലഞ്ഞി ആലപുരത്ത് റബ്ബര്‍ മരത്തിന് ഷെയ്ഡ് ഇടുന്ന ജോലിക്ക് എത്തിയപ്പോള്‍ കുപ്പിയില്‍ ഫോര്‍മാലിന്‍ ഇവരുടെ ശ്രദ്ദയില്‍പ്പെടുകയും തുടര്‍ന്ന് കുപ്പിയിലെ ദ്രാവകം വെള്ളമാണെന്ന് കരുതി മദ്യത്തില്‍ ചേര്‍ത്ത് കഴിക്കുകയായിരുന്നു.

എന്നാൽ ഫോര്‍മാലിന്‍ ചേര്‍ത്ത മദ്യം കഴിച്ചയുടന്‍ ഛര്‍ദിയുള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇരുവരും മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. നില ഗുരുതരമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ജോസുകുട്ടി മരിച്ചു.

A young man who drank formalin in alcohol met a tragic end, mistaking it for water.

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
Top Stories