ലൈഫ് മിഷൻ അഴിമതി കേസ്; എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി

ലൈഫ് മിഷൻ അഴിമതി കേസ്; എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി
May 26, 2023 12:05 PM | By Vyshnavy Rajan

എറണാകുളം : ലൈഫ് മിഷൻ അഴിമതി കേസിലെ ഒന്നാം പ്രതിയായ എം ശിവശങ്കറിന് വീണ്ടും തിരിച്ചടി. കേസിൽ റിമാന്റിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി.

കൊച്ചിയിലെ വിചാരണ കോടതിയുടേതാണ് നടപടി. ചികിത്സാർത്ഥമെന്ന് കാരണം പറഞ്ഞാണ് എം ശിവസങ്കർ വിചാരണ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്.

ലൈഫ് മിഷൻ കേസിൽ ഒന്നാം പ്രതിയാണ് ശിവശങ്കർ. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിലവിൽ സുപ്രീംകോടതി പരിഗണനയിലാണ്.

ജാമ്യ ഉപാധികളിൽ ഇളവ് തേടി യുണിടാക് ഉടമയും കേസിലെ ഏഴാം പ്രതിയുമായ സന്തോഷ് ഈപ്പൻ നൽകിയ ഹർജിയും കോടതി തളളി. തന്റെ പാസ്പോർട്ട് വിട്ടുകിട്ടണമെന്നായിരുന്നു സന്തോഷ് ഈപ്പന്റെ ആവശ്യം.

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുമായി തനിക്ക് ബന്ധമില്ലെന്നാണ് ശിവശങ്കർ സുപ്രീം കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നത്. യൂണിടാക്കുമായി സാമ്പത്തിക ഇടപാട് നടത്തിയത് സ്വപ്ന സുരേഷും, സരിത്തുമടക്കം യു എ ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരാണ്.

യൂണിടാക്കിനെ തെരഞ്ഞെടുത്തത് യു എ ഇ കോൺസുലേറ്റാണ്. തനിക്കോ സംസ്ഥാന സർക്കാരിനോ ഇതിൽ പങ്കില്ല. ലൈഫ് മിഷന്‍ കേസിലെ അറസ്റ്റ്, രാഷ്ട്രീയ അടവിന്റെ ഭാഗമാണെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ജാമ്യഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ടാണ് ലൈഫ് മിഷന്‍ കേസ് എന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയാണെന്നും അതിനാൽ അടിയന്തരമായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

സുപ്രീം കോടതിയിൽ ജസ്റ്റിസ് വി.രാമസുബ്രഹ്മണ്യം, ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഹർജിയിൽ നേരത്തെ ഇഡിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.

സുപ്രീം കോടതി അവധിക്കാലത്തിന് പിരിയുന്നതിന് മുൻപ് തന്നെ കേസ് പരിഗണിച്ച് ഇടക്കാല ജാമ്യം നൽകണമെന്നാണ് ശിവശങ്കർ ആവശ്യപ്പെട്ടത്. എന്നാൽ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.

Life Mission corruption case; The court rejected M Sivashankar's interim bail plea

Next TV

Related Stories
ശ്രദ്ധയുടെ ആത്മഹത്യ; അമല്‍ ജ്യോതി കോളജ് മാനേജ്‌മെന്റിനെതിരെ ആരോപണവുമായി പിതാവ്

Jun 6, 2023 11:13 PM

ശ്രദ്ധയുടെ ആത്മഹത്യ; അമല്‍ ജ്യോതി കോളജ് മാനേജ്‌മെന്റിനെതിരെ ആരോപണവുമായി പിതാവ്

മകളെക്കുറിച്ച് തെറ്റായ കാര്യങ്ങളാണ് കോളജ് മാനേജ്‌മെന്റ് തന്നെ അറിയിച്ചതെന്ന് സതീഷ്...

Read More >>
കോഴിക്കോട് ബൈക്ക് മോഷണസംഘം പിടിയിൽ

Jun 6, 2023 11:02 PM

കോഴിക്കോട് ബൈക്ക് മോഷണസംഘം പിടിയിൽ

കോഴിക്കോട് ബൈക്ക് മോഷണസംഘം...

Read More >>
സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല; ലോറി ഡ്രൈവര്‍ അറസ്റ്റില്‍

Jun 6, 2023 10:23 PM

സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല; ലോറി ഡ്രൈവര്‍ അറസ്റ്റില്‍

മുന്‍ രാജ്യസഭാ അംഗവും സിനിമാതാരവുമായ സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന വാഹനം കടത്തിവിടാതെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച അന്യസംസ്ഥാന ലോറി ഡ്രൈവറെ...

Read More >>
അറബിക്കടലിൽ ‘ബിപോർജോയ്’ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു

Jun 6, 2023 09:56 PM

അറബിക്കടലിൽ ‘ബിപോർജോയ്’ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു

തെക്ക് കിഴക്കൻ അറബിക്കടലിലെ അതിതീവ്ര ന്യൂനമർദ്ദം മധ്യ തെക്കൻ അറബിക്കടലിനും അതിനു സമീപത്തുള്ള തെക്ക് കിഴക്കൻ അറബിക്കടലിനും മുകളിലായി...

Read More >>
ചുഴലിക്കാറ്റ്: തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്, കടലോര ഗതാഗതവും വിനോദസഞ്ചാരവും നിരോധിച്ചു

Jun 6, 2023 08:51 PM

ചുഴലിക്കാറ്റ്: തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്, കടലോര ഗതാഗതവും വിനോദസഞ്ചാരവും നിരോധിച്ചു

ചുഴലിക്കാറ്റ് ഭീഷണി ഒഴിയുന്നതുവരെ തീരദേശമേഖലകളിൽ ഫിഷറീസ് വകുപ്പിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമുകൾ തയാറാക്കാനും...

Read More >>
എക്സൈസ് വകുപ്പിന്റെ പുതിയ കമീഷണറായി എ.ഡി.ജി.പി മഹിപാൽ യാദവ് ചുമതലയേറ്റു

Jun 6, 2023 08:47 PM

എക്സൈസ് വകുപ്പിന്റെ പുതിയ കമീഷണറായി എ.ഡി.ജി.പി മഹിപാൽ യാദവ് ചുമതലയേറ്റു

എക്സൈസ് വകുപ്പിന്റെ പുതിയ കമീഷണറായി എ.ഡി.ജി.പി മഹിപാൽ യാദവ്...

Read More >>
Top Stories