കാസർകോട്: ഓടിക്കൊണ്ടിരിക്കെ വാഹനത്തിന് തീപിടിച്ചു. കാഞ്ഞങ്ങാട് കോട്ടച്ചേരി മേൽപ്പാലത്തിന് സമീപമാണ് സംഭവം. അജാനൂർ ക്രസന്റ് സ്കൂളിന്റെ ബൊലേറോ ജീപ്പിനാണ് തീപിടിച്ചത്.

വാഹനത്തിന്റെ ബോണറ്റിന് അടിയിൽ നിന്ന് പുക ഉയർന്നത് കണ്ട് വാഹനം നിർത്തിയ യാത്രക്കാർ, വണ്ടി കത്താൻ തുടങ്ങിയതോടെ ജീവനും കൊണ്ടോടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന അംഗങ്ങളാണ് തീയണച്ചത്.
ഇന്ന് വൈകീട്ട് 3.40 ഓടെയാണ് സംഭവം നടന്നത്. കോട്ടച്ചേരിമേൽപ്പാലത്തിനു സമീപത്തെ റൈസ് മില്ലിന് അടുത്തൂടെ അജാനൂരിലേക്ക് പോവുകയായിരുന്നു വാഹനം.
കാഞ്ഞങ്ങാട് സ്വദേശികളായ അബ്ദുൾ സലാം, നിസാമുദ്ദീൻ എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നിസാമുദ്ദീനാണ് വാഹനം ഓടിച്ചുകൊണ്ടിരുന്നത്.
The vehicle caught fire while running at Kanhangad; The passengers escaped with their lives
