വറുത്തെടുത്ത ചെമ്മീൻ ചേർത്തൊരു അച്ചാർ തയ്യാറാക്കിയാലോ? എങ്ങനെയാണ് വേഗത്തിൽ തയ്യാറാക്കുന്നത് എന്ന് നോക്കാം

ചേരുവകൾ
ചെറിയ ചെമ്മീൻ - 1/2 കിലോഗ്രാം
ഇഞ്ചി അരിഞ്ഞത് - വലിയ കഷ്ണം
വെളുത്തുള്ളി - രണ്ടു കുടം
പച്ചമുളക് അരിഞ്ഞത് - 3
കറിവേപ്പില - രണ്ടു തണ്ട്
കടുക് - 1 ടീസ്പൂണ്‍
ഉലുവ 3/4 – ടീസ്പൂണ്‍
കായപ്പൊടി - 1/2 ടീസ്പൂണ്‍
മുളകുപൊടി - 3 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി - 1/4 കപ്പ്
വിനാഗിരി - 1/ 2 കപ്പ്
പഞ്ചസാര - 1/ 2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ -1/ 4 കപ്പ്
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ചെമ്മീനിലേക്ക് ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ കുറേശ്ശേ ചേർത്ത് ഫ്രൈ ചെയ്തെടുക്കുക. അതേ എണ്ണയിലേക്ക് കടുക്,ഉലുവ എന്നിവ ചേർത്ത് പൊട്ടിക്കുക.
ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കുക. മുളകുപൊടി ചേർത്ത് മൂത്തു വരുമ്പോൾ വിനാഗിരി ചേർത്ത് തിളപ്പിക്കുക.
ഇതിലേക്ക് ഫ്രൈ ചെയ്ത ചെമ്മീൻ ചേർത്ത് ഇളക്കുക. ഉപ്പ് ,കായപ്പൊടി എന്നിവ ചേർത്ത് ഇളക്കുക. അവസാനമായി പഞ്ചസാര ചേർത്ത് തീ ഓഫ് ചെയ്യുക. കൊതിയൂറും ചെമ്മീൻ അച്ചാർ റെഡി.
How about making a pickle with fried prawns?
