മുല‌യൂട്ടുന്ന അമ്മമാർ അറിയുന്നതിന്; പ്രസവശേഷം കഴിക്കേണ്ടത് എന്തൊക്കെ?

മുല‌യൂട്ടുന്ന അമ്മമാർ അറിയുന്നതിന്; പ്രസവശേഷം കഴിക്കേണ്ടത് എന്തൊക്കെ?
May 22, 2023 11:34 PM | By Susmitha Surendran

ഒരു സ്ത്രീയുടെ ജീവിതത്തിലെ രണ്ട് നിർണായക ഘട്ടങ്ങളാണ് ഗർഭധാരണവും പ്രസവാനന്തരവും. ഗർഭാവസ്ഥയിൽ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമായ ഗർഭധാരണത്തിനും കുഞ്ഞിന്റെ മൊത്തത്തിലുള്ള വളർച്ചയെയും വികാസത്തെയും പിന്തുണയ്ക്കുകയും ചെയ്യുന്നു.

എന്നാൽ പ്രസവശേഷം പോഷകാഹാരം കഴിക്കാൻ മിക്ക അമ്മമാരും മറന്ന് പോകുന്നു. പ്രസവശേഷം ശരിയായ പോഷകാഹാരം ദീർഘകാലാടിസ്ഥാനത്തിൽ നല്ല ആരോഗ്യത്തിന് സഹായകമാണ്.

പ്രസവാനന്തര കാലഘട്ടത്തിൽ സ്ത്രീകളുടെ ഊർജ്ജ നില കുറയുന്നു. ഉപാപചയം മന്ദഗതിയിലാകുന്നു, ഹോർമോണുകളിൽ മാറ്റം ഉണ്ടാകുന്നു, കൂടാതെ നിരവധി ശാരീരിക മാറ്റങ്ങൾ അനുഭവപ്പെടുന്നു.

ഇതിനെയെല്ലാം ചെറുക്കുന്നതിന് പ്രസവശേഷം ശരിയായ ഭക്ഷണക്രമം ആവശ്യമാണ്. ശരിയായ പോഷകാഹാരവും സമീകൃതാഹാരവും നവജാതശിശുവിന്റെ മുലയൂട്ടലിലും വളർച്ചയിലും ശക്തമായ സ്വാധീനം ചെലുത്തുന്നു.

അമ്മമാർ അറിയാൻ; പ്രസവശേഷം കഴിക്കേണ്ടത് എന്തൊക്കെ?

പ്രസവ രീതി അനുസരിച്ച് അമ്മമാർക്ക് ആവശ്യമായിട്ടുള്ള പോഷകാഹാരങ്ങൾ വ്യത്യസ്തമായിരിക്കും. സിസേറിയൻ നടത്തിയ സ്ത്രീകൾക്ക് അധിക പോഷകാഹാര പരിചരണം ആവശ്യമായി വന്നേക്കാം.

എന്തെന്നാൽ ശസ്ത്രക്രിയയിൽ നിന്ന് സുഖം പ്രാപിക്കുന്നതിനും കുഞ്ഞിനെ മുലയൂട്ടുന്നതിനും അവർക്ക് പോഷകാഹാരം അത്യാവശ്യമാണെന്ന് വിദ​ഗ്ധർ പറയുന്നു. അമ്മമാർ മുഴുധാന്യങ്ങൾ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ, നട്സ്, പച്ച ഇലക്കറികൾ, ബീൻസ്, പഴങ്ങൾ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നു.

പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കുന്നതിനും ഉറക്ക അസ്വസ്ഥതകൾ ഒഴിവാക്കുന്നതിനും കഫീൻ കഴിക്കുന്നത് നിയന്ത്രിക്കുക. നാരുകളുടെ ആവശ്യകതകൾ നിറവേറ്റുന്നതിനായി പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് വർദ്ധിപ്പിക്കുക. ഇത് ദഹനപ്രശ്‌നങ്ങളെ അകറ്റി നിർത്താൻ സഹായിക്കും.

മതിയായ ജലാംശം ഊർജ്ജ നില നിലനിർത്തുന്നതിനുള്ള പ്രധാനമാർ​ഗമാണ്. മുലയൂട്ടുന്ന അമ്മമാർ ദിവസവും കുറഞ്ഞത് നാല് ലിറ്റർ വെള്ളം വരെ കുടിക്കണമെന്ന് വിദ​ഗ്ധർ പറയുന്നു. വെളുത്തുള്ളി, പാൽ, മത്തങ്ങ, ചില ഇലക്കറികൾ എന്നിവ കഴിക്കുന്നത് മുലപ്പാൽ ഉത്പാദനം മെച്ചപ്പെടുത്താൻ സഹായിക്കും. കുഞ്ഞിന്റെ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ ഉൽപ്പാദിപ്പിക്കാൻ ഇത് സഹായിക്കും.

For breastfeeding mothers to know; What to eat after delivery?

Next TV

Related Stories
ഈറ്റ് റൈറ്റ് കേരള' മൊബൈല്‍ ആപ്പുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

Jun 6, 2023 04:23 PM

ഈറ്റ് റൈറ്റ് കേരള' മൊബൈല്‍ ആപ്പുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

ഈറ്റ് റൈറ്റ് കേരള' മൊബൈല്‍ ആപ്പുമായി ഭക്ഷ്യ സുരക്ഷാ...

Read More >>
മണിക്കൂറുകളോളം വയർലെസ് ഇയർഫോൺ ഉപയോഗം; 18-കാരന്റെ കേൾവിശക്തി നഷ്ടപ്പെട്ടു

Jun 3, 2023 05:32 PM

മണിക്കൂറുകളോളം വയർലെസ് ഇയർഫോൺ ഉപയോഗം; 18-കാരന്റെ കേൾവിശക്തി നഷ്ടപ്പെട്ടു

ആളുകൾ ദീർഘനേരം ഇയർബഡുകൾ ധരിക്കുമ്പോൾ, ചെവിയുടെ കനാലിലെ ഈർപ്പം...

Read More >>
ഉയര്‍ന്ന വ്യാപനശേഷിയുള്ള ഫംഗല്‍ രോഗം അമേരിക്കയില്‍ സ്ഥിരീകരിച്ചു

May 24, 2023 10:54 PM

ഉയര്‍ന്ന വ്യാപനശേഷിയുള്ള ഫംഗല്‍ രോഗം അമേരിക്കയില്‍ സ്ഥിരീകരിച്ചു

ഉയര്‍ന്ന വ്യാപനശേഷിയുള്ള റിങ് വേം അഥവാ ടീനിയ എന്ന ഫംഗല്‍ രോഗം അമേരിക്കയില്‍ രണ്ട് പേരില്‍...

Read More >>
തൈറോയ്ഡ് പ്രശ്നങ്ങൾ പുരുഷ വന്ധ്യത കൂട്ടുന്നുവെന്ന് ഡോ. അപർണ ജയ്റാം

May 15, 2023 11:05 PM

തൈറോയ്ഡ് പ്രശ്നങ്ങൾ പുരുഷ വന്ധ്യത കൂട്ടുന്നുവെന്ന് ഡോ. അപർണ ജയ്റാം

കൃത്യസമയത്തുള്ള രോഗനിർണയത്തിലൂടെയും വൈദ്യ സഹായത്തിലൂടെയും വന്ധ്യതാ സാധ്യത കുറയ്ക്കാമെന്നും അവർ...

Read More >>
മങ്കിപോക്‌സ്; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യ സംഘടന

May 12, 2023 11:43 AM

മങ്കിപോക്‌സ്; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യ സംഘടന

ആഫ്രിക്ക ഉൾപ്പെടെ എല്ലാ പ്രദേശങ്ങളിലെയും കമ്മ്യൂണിറ്റികളെ വൈറസ് ബാധിക്കുന്നത്...

Read More >>
ആർത്തവ ദിനങ്ങളിലെ വേദന കുറയ്ക്കണോ..? ചില മാർ​ഗങ്ങൾ ഇതാ...

May 9, 2023 04:23 PM

ആർത്തവ ദിനങ്ങളിലെ വേദന കുറയ്ക്കണോ..? ചില മാർ​ഗങ്ങൾ ഇതാ...

നടുവേദന, വയറുവേദന, തലവേദന, സ്തനങ്ങള്‍ക്ക് വേദന, ഛർദ്ദി, വിഷാദം, ദേഷ്യം തുടങ്ങിയ എന്തെല്ലാം വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവസമയത്ത് ഓരോ സ്ത്രീകളും...

Read More >>
Top Stories