വാൾനട്ട് കൊണ്ട് ധാരാളം വിഭവങ്ങൾ തയ്യാറാക്കാവുന്നതാണ്. സ്മൂത്തി, ഷേക്ക്, കേക്ക് ഇങ്ങനെ നിരവധി വിഭവങ്ങൾ എളുപ്പം തയ്യാറാക്കാവുന്നതാണ്. ആരോഗ്യകരമായ ഒരു കിടിലൻ ഷേക്ക് തയ്യാറാക്കിയാലോ?...

വേണ്ട ചേരുവകൾ...
ഉണങ്ങിയ അത്തിപ്പഴം 3 എണ്ണം
വാൾനട്ട് ഒരു പിടി
തണുത്ത വെള്ളം 1/2 കപ്പ്
തണുത്ത പാൽ 1/2 ഗ്ലാസ്
തേൻ 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം...
ആദ്യം അത്തിപ്പഴവും വാൾനട്ടും അര കപ്പ് വെള്ളത്തിൽ ഒരു മണിക്കൂർ കുതിർക്കുക. ശേഷം വെള്ളം നല്ല പോലെ പിഴിഞ്ഞ് ഐസ്, പഞ്ചസാര, തേൻ എന്നിവ ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക.
ശേഷം പാൽ ചേർത്ത് വീണ്ടും മിക്സിയിൽ അടിച്ചെടുക്കുക. ഐസ് ക്യൂബ് ഇട്ട ശേഷം കുടിക്കുക.
A great shake can be prepared with walnuts
