പോഷകങ്ങൾ നിറഞ്ഞ ഒരു സൂപ്പർ ഫുഡാണ് ബ്രൊക്കോളി. വൈറ്റമിൻ സി, കെ എന്നിവയാൽ സമ്പന്നമായ ഈ പച്ചക്കറി മാംഗനീസ്, പൊട്ടാസ്യം, മഗ്നീഷ്യം, ഒമേഗ -3, സിങ്ക്, കാൽസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളുടെ മികച്ച ഉറവിടമാണ്.
ബ്രൊക്കോളി കൊണ്ട് വിവിധ തരത്തിലുള്ള വിഭവങ്ങൾ തയ്യാറാക്കാം. അതിലൊന്നാണ് ബ്രൊക്കോളി സ്മൂത്തി. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് ബ്രൊക്കോളി സ്മൂത്തി.
ചെരുവുകൾ
ബ്രൊക്കോളി 1 എണ്ണം (വലുത്)
പാലക്ക് ചീര 1/2 കപ്പ്
വാഴപ്പഴം 1/2 കപ്പ്
മാങ്ങ 1/2 കപ്പ്
പാൽ അരക്കപ്പ്
തെെര് അരക്കപ്പ്
മേപ്പിൾ സിറപ്പ് 1-2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
മുകളിൽ പറഞ്ഞുരിക്കുന്ന ചേരുവകളെല്ലാം യോജിപ്പിച്ച് പേസ്റ്റ് പരുവത്തിലാക്കി എടുക്കുക. ബ്രൊക്കോളി സ്മൂത്തി തയ്യാർ .
A delicious smoothie with broccoli