മങ്കിപോക്‌സ്; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യ സംഘടന

മങ്കിപോക്‌സ്; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യ സംഘടന
May 12, 2023 11:43 AM | By Nourin Minara KM

ങ്കിപോക്‌സ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യ സംഘടന. മങ്കിപോക്‌സ് ഇനി മുതൽ അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ പ്രശ്‌നമല്ല. അടിയന്തര സമിതിയുടെ ശുപാർശ അംഗീകരിച്ചതായി ലോകാരോഗ്യ സംഘടനയുടെ ഡയരക്ടറൽ ജനറൽ ടെഡ്രോസ് അധാനോം ഗെബ്രിയേസസ് വ്യക്തമാക്കി.

'ഇന്നലെ ചേർന്ന മങ്കിപോക്സിനുള്ള എമർജൻസി കമ്മിറ്റി യോഗത്തിൽ എംപോക്സ് അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ പ്രശ്നമല്ലെന്ന് ശുപാർശ ചെയ്തു. എംപോക്സ് ഇനി ആഗോള ആരോഗ്യ അടിയന്തരാവസ്ഥയല്ലെന്ന് പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ട്...' - ടെഡ്രോസ് ട്വീറ്റ് ചെയ്തു.

ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം കഴിഞ്ഞ മൂന്ന് മാസത്തിനിടെ, റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് ഏകദേശം 90 ശതമാനം കുറഞ്ഞു. എന്നിരുന്നാലും കൊവിഡ് -19 പോലെ അവസാനിച്ചുവെന്ന് അർത്ഥമാക്കുന്നില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ആഫ്രിക്ക ഉൾപ്പെടെ എല്ലാ പ്രദേശങ്ങളിലെയും കമ്മ്യൂണിറ്റികളെ വൈറസ് ബാധിക്കുന്നത് തുടരുന്നു. വിവിധ രാജ്യങ്ങളിൽ രോ​ഗം പടരുന്ന സാഹചര്യത്തിൽ 2022 ജൂലൈയിലാണ് എംപോക്സ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്.

തുടർന്ന് അടിയന്തരാവസ്ഥ കൈകാര്യം ചെയ്യുന്നതിനുള്ള ലോകാരോഗ്യ സംഘടനയുടെ ശുപാർശകൾ പാലിക്കാൻ, പബ്ലിക്ക് ഹെൽത്ത് എമർജൻസി ഓഫ് ഇന്റർനാഷണൽ കൺസേൺ (PHEIC) രാജ്യങ്ങൾക്കിടയിൽ ഒരു കരാർ ഉണ്ടാക്കി. ഇതനുസരിച്ചാണ് ഓരോ രാജ്യവും പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം മങ്കിപോക്സ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം, 111 രാജ്യങ്ങളിൽ നിന്ന് 87,000 കേസുകളും‌ 140 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

monkeypox; WHO lifts global health emergency

Next TV

Related Stories
ഈറ്റ് റൈറ്റ് കേരള' മൊബൈല്‍ ആപ്പുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

Jun 6, 2023 04:23 PM

ഈറ്റ് റൈറ്റ് കേരള' മൊബൈല്‍ ആപ്പുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

ഈറ്റ് റൈറ്റ് കേരള' മൊബൈല്‍ ആപ്പുമായി ഭക്ഷ്യ സുരക്ഷാ...

Read More >>
മണിക്കൂറുകളോളം വയർലെസ് ഇയർഫോൺ ഉപയോഗം; 18-കാരന്റെ കേൾവിശക്തി നഷ്ടപ്പെട്ടു

Jun 3, 2023 05:32 PM

മണിക്കൂറുകളോളം വയർലെസ് ഇയർഫോൺ ഉപയോഗം; 18-കാരന്റെ കേൾവിശക്തി നഷ്ടപ്പെട്ടു

ആളുകൾ ദീർഘനേരം ഇയർബഡുകൾ ധരിക്കുമ്പോൾ, ചെവിയുടെ കനാലിലെ ഈർപ്പം...

Read More >>
ഉയര്‍ന്ന വ്യാപനശേഷിയുള്ള ഫംഗല്‍ രോഗം അമേരിക്കയില്‍ സ്ഥിരീകരിച്ചു

May 24, 2023 10:54 PM

ഉയര്‍ന്ന വ്യാപനശേഷിയുള്ള ഫംഗല്‍ രോഗം അമേരിക്കയില്‍ സ്ഥിരീകരിച്ചു

ഉയര്‍ന്ന വ്യാപനശേഷിയുള്ള റിങ് വേം അഥവാ ടീനിയ എന്ന ഫംഗല്‍ രോഗം അമേരിക്കയില്‍ രണ്ട് പേരില്‍...

Read More >>
മുല‌യൂട്ടുന്ന അമ്മമാർ അറിയുന്നതിന്; പ്രസവശേഷം കഴിക്കേണ്ടത് എന്തൊക്കെ?

May 22, 2023 11:34 PM

മുല‌യൂട്ടുന്ന അമ്മമാർ അറിയുന്നതിന്; പ്രസവശേഷം കഴിക്കേണ്ടത് എന്തൊക്കെ?

പ്രസവാനന്തര കാലഘട്ടത്തിൽ സ്ത്രീകളുടെ ഊർജ്ജ നില കുറയുന്നു. ഉപാപചയം മന്ദഗതിയിലാകുന്നു, ഹോർമോണുകളിൽ മാറ്റം ഉണ്ടാകുന്നു, കൂടാതെ നിരവധി ശാരീരിക...

Read More >>
തൈറോയ്ഡ് പ്രശ്നങ്ങൾ പുരുഷ വന്ധ്യത കൂട്ടുന്നുവെന്ന് ഡോ. അപർണ ജയ്റാം

May 15, 2023 11:05 PM

തൈറോയ്ഡ് പ്രശ്നങ്ങൾ പുരുഷ വന്ധ്യത കൂട്ടുന്നുവെന്ന് ഡോ. അപർണ ജയ്റാം

കൃത്യസമയത്തുള്ള രോഗനിർണയത്തിലൂടെയും വൈദ്യ സഹായത്തിലൂടെയും വന്ധ്യതാ സാധ്യത കുറയ്ക്കാമെന്നും അവർ...

Read More >>
ആർത്തവ ദിനങ്ങളിലെ വേദന കുറയ്ക്കണോ..? ചില മാർ​ഗങ്ങൾ ഇതാ...

May 9, 2023 04:23 PM

ആർത്തവ ദിനങ്ങളിലെ വേദന കുറയ്ക്കണോ..? ചില മാർ​ഗങ്ങൾ ഇതാ...

നടുവേദന, വയറുവേദന, തലവേദന, സ്തനങ്ങള്‍ക്ക് വേദന, ഛർദ്ദി, വിഷാദം, ദേഷ്യം തുടങ്ങിയ എന്തെല്ലാം വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവസമയത്ത് ഓരോ സ്ത്രീകളും...

Read More >>
Top Stories