വാഴയിലയിൽ പൊള്ളിച്ചെടുത്ത മത്തി ഇനി എളുപ്പത്തിൽ തയ്യാറാക്കാം

വാഴയിലയിൽ പൊള്ളിച്ചെടുത്ത മത്തി ഇനി  എളുപ്പത്തിൽ തയ്യാറാക്കാം
May 10, 2023 01:39 PM | By Susmitha Surendran

ഊണിനും ചപ്പാത്തിയ്ക്കും രുചിപകരാൻ മത്തി പൊള്ളിച്ചതുണ്ടെങ്കിൽ പിന്നെ വേറൊന്നും വേണ്ട ... വാഴയിലയിൽ പൊള്ളിച്ചെടുത്ത മത്തി ഇനി വളരെ എളുപ്പത്തിൽ തയ്യാറാക്കാം .....

ചേരുവകൾ

ചാള (മത്തി) - 8 എണ്ണം

മുളകുപൊടി 2 ടീസ്പൂൺ + 1 ടീസ്പൂൺ

മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ + 1/2 ടീസ്പൂൺ -

നാരങ്ങാനീര് - 2 ടീസ്പൂൺ

 ഉള്ളി അരിഞ്ഞത് - 2 കപ്പ്

പച്ചമുളക് - 8 എണ്ണ 

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂൺ

 പെരുഞീരകം പൊടിച്ചത് 1 ടീസ്പൂൺ

തക്കാളി -2

ഗരം മസാല - 1 ടീസ്പൂൺ

തേങ്ങാപ്പാൽ - 1 മുറി

 ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്

തയാറാക്കുന്ന വിധം

വൃത്തിയാക്കിയ മത്തിയിൽ 2 ടീസ്പൂൺ മുളകുപൊടി, 1/2 സ്പൂൺ മഞ്ഞൾ പൊടി, ഉപ്പ്, നാരങ്ങാനീര് ഇവ ചേർത്തു പുരട്ടി 15 - 20 മിനിറ്റു കഴിഞ്ഞു ഒരു ഫ ചെയ്ത് എടുക്കുക.

ഇതേ ഓയിലിൽ ഉള്ളി, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ വഴറ്റുക. ഇതിലേക്ക് 1 ടീസ്പൂൺ മുളകുപൊടി 1/2 ടീസ്പൂൺ മഞ്ഞൾ, ഉപ്പ്, ഗരം മസാല പെരുജീരകം പൊടിച്ചത് എന്നിവ ഇട്ട് മൂപ്പിക്കുക.

തക്കാളി ചേർത്തു എണ്ണ തെളിയുന്നതുവരെ വഴറ്റുക. ഇതിലേക്കു തേങ്ങാപ്പാൽ  ചേർത്തു വറ്റിക്കഴിഞ്ഞാൽ ചാള ഫ്രൈ ചേർത്തു മസാലയിൽ പൊത്തി വയ്ക്കുക.

ഒരു വാഴയില വാട്ടി എടുത്തു അതിൽ മത്തി, മസാലയോടു കൂടി ഇട്ട് ഒരു ഫ്രൈയിങ് പാനിൽ 1 സ്പൂൺ ഓയിൽ ഒഴിച്ച പോളിച്ച് എടുക്കാം

Sardines baked in banana leaves are now very easy to prepare

Next TV

Related Stories
#cookery | വീട്ടില്‍ തയ്യാറാക്കാം ഈന്തപ്പഴം ലഡ്ഡു; റെസിപ്പി

Jul 16, 2024 10:58 AM

#cookery | വീട്ടില്‍ തയ്യാറാക്കാം ഈന്തപ്പഴം ലഡ്ഡു; റെസിപ്പി

ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം കൂടാനും വിളർച്ച മാറാനും ദഹനം എളുപ്പമാകാനും ഈന്തപ്പഴം...

Read More >>
#mayonnaise | രണ്ട് മിനിറ്റ് കൊണ്ട് എളുപ്പത്തിൽ വീട്ടിൽ മയൊണൈസ് തയ്യാറാക്കാം

Jul 14, 2024 11:55 AM

#mayonnaise | രണ്ട് മിനിറ്റ് കൊണ്ട് എളുപ്പത്തിൽ വീട്ടിൽ മയൊണൈസ് തയ്യാറാക്കാം

വളരെ എളുപ്പത്തിൽ കടയിൽ നിന്നൊന്നും മേടിക്കാതെ വീട്ടിൽ തന്നെ നല്ല അടിപൊളി...

Read More >>
#cookery | ബീറ്റ്റൂട്ട് പച്ചടി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ

Jul 14, 2024 10:17 AM

#cookery | ബീറ്റ്റൂട്ട് പച്ചടി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ

ഈ ഓണസദ്യയ്ക്കൊരുക്കാൻ ഒരു സ്പെഷ്യൽ ബീറ്റ്റൂട്ട് പച്ചടി...

Read More >>
#cookery | വെറും മൂന്ന് ചേരുവകൾ കൊണ്ടൊരു ഹെൽത്തി ലഡു

Jul 11, 2024 10:46 PM

#cookery | വെറും മൂന്ന് ചേരുവകൾ കൊണ്ടൊരു ഹെൽത്തി ലഡു

പൂരിത കൊഴുപ്പിന് പുറമേ ഹൃദയാരോഗ്യമേകുന്ന ജീവകം ഇ, ഫോളേറ്റ്, കാത്സ്യം, മാംഗനീസ് എന്നിവയും നിലക്കടലയിൽ...

Read More >>
#cookery   |    മയോ‌ണെെസിന് പകരം ഇവ കഴിച്ചോളൂ, ഹെൽത്തിയുമാണ് ടേസ്റ്റിയുമാണ്, ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

Jul 10, 2024 11:45 PM

#cookery | മയോ‌ണെെസിന് പകരം ഇവ കഴിച്ചോളൂ, ഹെൽത്തിയുമാണ് ടേസ്റ്റിയുമാണ്, ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

മയോ‌ണെെസ് അമിതമായി കഴിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇതിൽ കലോറിയും പൂരിത കൊഴുപ്പ് കൂടുതലാണ്. ഇത്...

Read More >>
Top Stories