വെെകുന്നേരം കുട്ടികൾക്ക് ഉണ്ടാക്കി നൽകാവുന്ന മികച്ചതും അത് പോലെ എളുപ്പമുള്ളതുമായ വിഭവമാണ് ബനാന എഗ് പാൻ കേക്ക്. വളരെ ഈസിയായും രുചികരമാവുമായും ബനാന എഗ് പാൻ കേക്ക് തയ്യാറാക്കിയാലോ?...

വേണ്ട ചേരുവകൾ...
വാഴപ്പഴം 2 എണ്ണം
മുട്ട 2 എണ്ണം
എണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
ആദ്യം വാഴപ്പഴം തൊലി കളഞ്ഞ് മിനുസമാർന്നതുവരെ ഒരു പാത്രത്തിൽ മാഷ് ചെയ്യുക. ശേഷം അതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി മിക്സ് ചെയ്തെടുക്കുക.
ശേഷം ഒരു പാൻ ചൂടാക്കാൻ വയ്ക്കുക. നന്നായി ചൂടായി കഴിഞ്ഞാൽ അൽപം എണ്ണം ചേർക്കുക. ശേഷം വാഴപ്പഴവും മുട്ടയും കൊണ്ടുള്ള ബാറ്റർ പാനിലേക്ക് ചെറുതായി ഒഴിക്കുക.
ചെറിയ വട്ടത്തിൽ ഒഴിക്കുക. ശേഷം രണ്ട് വശവും ബ്രൗൺ നിറം ആകുന്നത് വരെ വേവിച്ചെടുക്കുക. ശേഷം പാൻ കേക്കിന് മുകളിലേക്ക് ബട്ടറോ അല്ലെങ്കിൽ അൽപം തേനോ ചേർത്ത് കഴിക്കാവുന്നതാണ്. പാൽ കേൻ തയ്യാറായി...കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന വിഭവമാണ് ബനാന എഗ് പാൻ കേക്ക്...
How about making an easy and delicious banana egg pan cake?