ചേർത്തല : ബൈക്കും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പള്ളിപ്പുറം പന്ത്രണ്ടാം വാർഡിൽ വിളക്ക് മരംവേലിക്കകത്ത് സുരേഷിന്‍റെ മകൻ നിത്യൻ സുരേഷ് (അപ്പു-20) ആണ് മരിച്ചത്.

ചെങ്ങണ്ട പാലത്തിന് സമീപം വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് അപകടം ഉണ്ടായത്. നിത്യൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ അമിത വേഗതയിൽ വന്ന ഓട്ടോ ടാക്സി കൂട്ടി ഇടിക്കുകയായിരുന്നു.
ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. മാതാവ്: ഷൈല. സഹോദരങ്ങൾ: അഞ്ജലി സുരേഷ്, ആദിത്യൻ സുരേഷ്.
Bike and auto taxi accident; A young biker meets a tragic end
