കേരളത്തിൽ ദിനം പ്രതി കൊവിഡ് കേസുകൾ വർദ്ധിക്കുന്നു; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേരള ആരോഗ്യ വകുപ്പ്

കേരളത്തിൽ ദിനം പ്രതി കൊവിഡ് കേസുകൾ വർദ്ധിക്കുന്നു; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേരള ആരോഗ്യ വകുപ്പ്
Apr 1, 2023 08:44 PM | By Vyshnavy Rajan

കേരളത്തിൽ ദിനം പ്രതി കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേരള ആരോഗ്യ വകുപ്പ്. കഴിഞ്ഞ ദിവസം ചേർന്ന കൊവിഡ് അവലോകന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശങ്ങൾ പുറത്തിറക്കിയത്.

യോഗത്തെ തുടർന്ന് കേരളത്തിൽ ജീവിതശൈലീ രോഗമുള്ളവർ, കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർക്ക് മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. ഒരു ആശുപതിയിലും കൊവിഡ് രോഗികൾക്ക് ചികിത്സ നിഷേധിക്കരുതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

പ്രമേഹം, രക്താതിമർദം, കാൻസർ, ഹൃദ്രോഗം, വൃക്കരോഗം, ശ്വാസകോശ രോഗമുള്ളവർ തുടങ്ങി മറ്റ് അസുഖങ്ങളുള്ളവർ, ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ എന്നിവർ പൊതുസ്ഥലങ്ങളിലും, ആശുപത്രികളിലും നിർബന്ധമായും മാസ്‌ക് ധരിക്കണം. ആശുപത്രിയിൽ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.

ആരുഹ്യ പ്രവർത്തകർ ആശുപത്രിക്കുള്ളിൽ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും അത് ജില്ലാ മെഡിക്കൽ ഓഫീസർമാർ ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്.

കൂടാതെ, 60 വയസിന് മുകളിൽ പ്രായമുള്ളവർ, പ്രമേഹം, രക്താതിമർദ്ദം, കാൻസർ, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങി മറ്റു അസുഖമുള്ളവർ എന്നിവർക്ക് കൊവിഡ് ഇൻഫ്‌ളുവൻസാ രോഗലക്ഷണമുണ്ടെങ്കിൽ നിർബന്ധമായും ആർടിപിസിആർ പരിശോധന നടത്തുകയും മാനദണ്ഡങ്ങൾക്കനുസരിച്ച് ചികിത്സ ലഭ്യമാക്കുകയും വേണം.

ഇൻഫ്‌ളുവൻസ രോഗലക്ഷണങ്ങളുള്ള ഗർഭിണികളെ കണ്ടെത്തുവാൻ ആശാ പ്രവർത്തകർ, ഫീൽഡ് ജീവനക്കാർ മുഖേന പ്രവർത്തനം ശക്തിപ്പെടുത്തേണ്ടതാണ്. ഗർഭിണികൾക്ക് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ കൊവിഡ് പരിശോധന നടത്തേണ്ടതാണ്. കൊവിഡ് വാക്‌സിൻ രണ്ട് ഡോസും മുൻകരുതൽ ഡോസും എടുക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി സമൂഹത്തിൽ അവബോധം നടത്താനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു.

കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ ആശുപത്രികളിൽ ഒരു രോഗിക്കും കൊവിഡ് ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് വകുപ്പ് മുന്നറിയിപ്പ് നൽകി.

കിടത്തി ചികിത്സ ആവശ്യമുള്ള കോവിഡ് രോഗികൾക്കായി എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും നിശ്ചിത എണ്ണം ബെഡുകൾ പ്രത്യേകമായി മാറ്റിവച്ച് ചികിത്സ ലഭ്യമാക്കണം.

ഏതെങ്കിലും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നയാൾക്ക് കോവിഡ് സ്ഥിരീകരിച്ചാൽ അതേ ആശുപത്രിയിൽ തന്നെ കോവിഡ് രോഗികൾക്കായി പ്രത്യേകമായി മാറ്റിവച്ചയിടത്ത് തുടർ ചികിത്സ ഉറപ്പാക്കണം.

ഈ സൗകര്യങ്ങൾ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ഒരുക്കുന്നുണ്ടെന്നും രോഗികൾക്ക് ചികിത്സ ലഭ്യമാകുന്നുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർമാർ ഉറപ്പ് വരുത്തേണ്ടതാണെന്ന് ആരോഗ്യവകുപ്പ് കർശന നിർദേശം നൽകിയിട്ടുണ്ട്.

covid cases are increasing day by day in Kerala; Kerala Health Department issued guidelines

Next TV

Related Stories
ശ്രദ്ധയുടെ ആത്മഹത്യ; അമല്‍ ജ്യോതി കോളജ് മാനേജ്‌മെന്റിനെതിരെ ആരോപണവുമായി പിതാവ്

Jun 6, 2023 11:13 PM

ശ്രദ്ധയുടെ ആത്മഹത്യ; അമല്‍ ജ്യോതി കോളജ് മാനേജ്‌മെന്റിനെതിരെ ആരോപണവുമായി പിതാവ്

മകളെക്കുറിച്ച് തെറ്റായ കാര്യങ്ങളാണ് കോളജ് മാനേജ്‌മെന്റ് തന്നെ അറിയിച്ചതെന്ന് സതീഷ്...

Read More >>
കോഴിക്കോട് ബൈക്ക് മോഷണസംഘം പിടിയിൽ

Jun 6, 2023 11:02 PM

കോഴിക്കോട് ബൈക്ക് മോഷണസംഘം പിടിയിൽ

കോഴിക്കോട് ബൈക്ക് മോഷണസംഘം...

Read More >>
സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല; ലോറി ഡ്രൈവര്‍ അറസ്റ്റില്‍

Jun 6, 2023 10:23 PM

സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല; ലോറി ഡ്രൈവര്‍ അറസ്റ്റില്‍

മുന്‍ രാജ്യസഭാ അംഗവും സിനിമാതാരവുമായ സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന വാഹനം കടത്തിവിടാതെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച അന്യസംസ്ഥാന ലോറി ഡ്രൈവറെ...

Read More >>
അറബിക്കടലിൽ ‘ബിപോർജോയ്’ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു

Jun 6, 2023 09:56 PM

അറബിക്കടലിൽ ‘ബിപോർജോയ്’ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു

തെക്ക് കിഴക്കൻ അറബിക്കടലിലെ അതിതീവ്ര ന്യൂനമർദ്ദം മധ്യ തെക്കൻ അറബിക്കടലിനും അതിനു സമീപത്തുള്ള തെക്ക് കിഴക്കൻ അറബിക്കടലിനും മുകളിലായി...

Read More >>
ചുഴലിക്കാറ്റ്: തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്, കടലോര ഗതാഗതവും വിനോദസഞ്ചാരവും നിരോധിച്ചു

Jun 6, 2023 08:51 PM

ചുഴലിക്കാറ്റ്: തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്, കടലോര ഗതാഗതവും വിനോദസഞ്ചാരവും നിരോധിച്ചു

ചുഴലിക്കാറ്റ് ഭീഷണി ഒഴിയുന്നതുവരെ തീരദേശമേഖലകളിൽ ഫിഷറീസ് വകുപ്പിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമുകൾ തയാറാക്കാനും...

Read More >>
എക്സൈസ് വകുപ്പിന്റെ പുതിയ കമീഷണറായി എ.ഡി.ജി.പി മഹിപാൽ യാദവ് ചുമതലയേറ്റു

Jun 6, 2023 08:47 PM

എക്സൈസ് വകുപ്പിന്റെ പുതിയ കമീഷണറായി എ.ഡി.ജി.പി മഹിപാൽ യാദവ് ചുമതലയേറ്റു

എക്സൈസ് വകുപ്പിന്റെ പുതിയ കമീഷണറായി എ.ഡി.ജി.പി മഹിപാൽ യാദവ്...

Read More >>
Top Stories