ന്യൂഡൽഹി : രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും ക്രിമിനൽ മാനഷ്ട പരാതി. ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ പരാമര്‍ശത്തിലാണ് പുതിയ പരാതി. ആര്‍എസ്എസിനെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൗരവർ എന്ന് വിശേഷിപ്പിച്ചത് സംബന്ധിച്ചാണ് ഹരിദ്വാർ കോടതിയിൽ ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്.

ആർഎസ്എസ് പ്രവര്‍ത്തകൻ കമൽ ഭഡോരിക്ക് വേണ്ടിയാണ് താൻ പരാതി ഫയൽ ചെയ്തതെന്നാണ് അഭിഭാഷകൻ അരുൺ ബഡോറിയ അറിയിച്ചിരിക്കുന്നത്. ഹർജി ഏപ്രിൽ 12-ന് കോടതി പരിഗണിക്കുമെന്നും അദ്ദേഹം പരഞ്ഞു ഐപിസി 499, 500 വകുപ്പുകൾ പ്രകാരമാണ് പരാതി നൽകിയിരിക്കുന്നത്.
രണ്ട് വകുപ്പുകളും ക്രിമിനൽ അപകീർത്തിയുമായി ബന്ധപ്പെട്ടതും പരമാവധി രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിക്കുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആർഎസ്എസുകാർ 21-ാം നൂറ്റാണ്ടിലെ കൗരവരാണെന്നായിരുന്നു അന്ന് രാഹുൽ പറഞ്‍ത്. ഭാരത് ജോഡോ യാത്ര ഹരിയാനയിലെ അംബാല ജില്ലയിൽ എത്തിയപ്പോൾ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കവെയായിരുന്നു പരാര്‍ശം.
Another criminal defamation complaint against Rahul Gandhi
