വേനല്‍മഴയ്ക്ക് തുടക്കമായതോടെ മഴയ്‌ക്കൊപ്പം ഇടിമിന്നലിനെയും പേടിക്കണം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വേനല്‍മഴയ്ക്ക് തുടക്കമായതോടെ മഴയ്‌ക്കൊപ്പം ഇടിമിന്നലിനെയും പേടിക്കണം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Mar 29, 2023 11:23 PM | By Vyshnavy Rajan

വേനല്‍മഴയ്ക്ക് തുടക്കമായതോടെ മഴയ്‌ക്കൊപ്പം ഇടിമിന്നലിനെയും പേടിക്കണം. ഇന്ന് മാത്രം സംസ്ഥാനത്ത് ഇടിമിന്നലേറ്റ് മൂന്ന് പേരാണ് മരിച്ചത്.

കോട്ടയത്ത് ബന്ധുക്കളായ യുവാക്കളും പത്തനംതിട്ടയില്‍ ബൈക്കില്‍ പോകുകയായിരുന്നു യുവാവുമാണ് ഇടിമിന്നലേറ്റ് മരിച്ചത്. തുടര്‍ ദിവസങ്ങളിലും മഴ തുടരുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണം.

ഇടിമിന്നല്‍ സമയത്ത് എന്തെല്ലാം ശ്രദ്ധിക്കണം?


കാര്‍മേഘം കണ്ടുതുടങ്ങുന്ന സമയം മുതല്‍ തന്നെ ജാഗ്രത വേണ്ടതുണ്ട്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം പ്രകടമായാലുടന്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം.

ഇടിമിന്നലുള്ള സമയത്ത് തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ സമയത്ത് പോകരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ജനലുകളും വാതിലുകളും അടച്ചിടുക.

ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക. ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.

വീടിന്റെ ഉള്‍ഭാഗത്ത് തറയിലോ ഭിത്തിയിലോ സ്പര്‍ശിക്കാതെ ഇരിക്കാന്‍ ശ്രമിക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷങ്ങളുടെ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.

വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനത്തിനുള്ളിലാണെങ്കില്‍ തുറസ്സായ സ്ഥലത്ത് നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം.

ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയങ്ങളില്‍ ഇറങ്ങരുത്. പട്ടം പറത്തുവാന്‍ പാടില്ല.

തുറസ്സായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല്‍മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഇരിക്കണം.

ഇടിമിന്നലുള്ള സമയത്ത് പുറത്ത് അയയില്‍ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങള്‍ എടുക്കാതിരിക്കുക.

ഇടിമിന്നലില്‍ നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ മിന്നല്‍ ചാലകവും വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ്ജ് പ്രോട്ടക്ടറും സ്ഥാപിക്കാം.

ഉച്ച കഴിഞ്ഞ് രണ്ടു മുതല്‍ രാത്രി പത്തു വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണം.

മിന്നലിന്റെ ആഘാതത്തില്‍ പൊള്ളലേല്‍ക്കുകയോ കാഴ്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതമുണ്ടാകുകയോ ചെയ്യാം.

മിന്നലേറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഉണ്ടാകില്ലെന്ന് തിരിച്ചറിയുക.

അതുകൊണ്ടുതന്നെ അടിയന്തരമായി പ്രഥമ ശുശ്രൂഷ നല്‍കാന്‍ മടിക്കരുത്.

മിന്നലേറ്റാല്‍ ജീവന്‍ രക്ഷിക്കുന്നതിന് ആദ്യത്തെ 30 സെക്കന്‍ഡുകള്‍ നിര്‍ണായകമാണ്.

വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്.

മഴക്കാര്‍ കാണുമ്പോള്‍ അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റിക്കെട്ടുവാനും തുറസായ സ്ഥലത്തേക്ക് പോകുന്നതും ഒഴിവാക്കണം.

With the onset of the summer rains, thunder and lightning should be feared along with the rain; Things to watch out for

Next TV

Related Stories
#sexualassault | ഒമ്പതാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, രണ്ടു പ്രതികൾക്ക് തടവും പിഴയും

Sep 9, 2024 10:51 PM

#sexualassault | ഒമ്പതാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, രണ്ടു പ്രതികൾക്ക് തടവും പിഴയും

റിജോയെ അൻപത് വർഷം തടവും രണ്ടര ലക്ഷം പിഴയും ജിതിനെ 40 വർഷം തടവിനും രണ്ട് ലക്ഷം പിഴയും അടക്കാനാണ് വിധി....

Read More >>
#suicide | എലിവിഷം കഴിച്ച്   ചികിത്സയിലിരിക്കെ തളിപ്പറമ്പ് സ്വദേശിനി  മരിച്ചു

Sep 9, 2024 10:45 PM

#suicide | എലിവിഷം കഴിച്ച് ചികിത്സയിലിരിക്കെ തളിപ്പറമ്പ് സ്വദേശിനി മരിച്ചു

ഇക്കഴിഞ്ഞ 31 നാണ് പാറക്കോട്ടെ വീട്ടിൽ വെച്ച് വിഷം കഴിച്ചത്....

Read More >>
#liquor | ഓണം സ്പെഷ്യൽ ഡ്രൈവ്, പിന്നാലെ കിണറ്റിൽ പരിശോധന; കണ്ടെത്തിയതോ 35 ലിറ്റർ കോട

Sep 9, 2024 10:38 PM

#liquor | ഓണം സ്പെഷ്യൽ ഡ്രൈവ്, പിന്നാലെ കിണറ്റിൽ പരിശോധന; കണ്ടെത്തിയതോ 35 ലിറ്റർ കോട

ഇയാളെ അറസ്റ്റു ചെയ്തു.ഗോപാലകൃഷ്ണൻ വർഷങ്ങളായി ചാരായം കച്ചവടം ചെയ്യുന്നതും, ഇരുപതിലധികം അബ്കാരി കേസിൽ പ്രതിയാണെന്നും എക്സൈസ്...

Read More >>
#Honeytrap | ഹണി ട്രാപ്പ്; യു​വാ​വി​നെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​ വ​രു​ത്തി പണം​ത​ട്ടി​യ ​കേ​സി​ൽ യുവതിയും ബന്ധുവും അറസ്റ്റിൽ

Sep 9, 2024 10:19 PM

#Honeytrap | ഹണി ട്രാപ്പ്; യു​വാ​വി​നെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​ വ​രു​ത്തി പണം​ത​ട്ടി​യ ​കേ​സി​ൽ യുവതിയും ബന്ധുവും അറസ്റ്റിൽ

യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് വാ​ക്കാ​ലൂ​ർ ക​ള​ത്തി​ങ്ങ​ൽ വീ​ട്ടി​ൽ ശു​ഹൈ​ബ് (27), സു​ഹൃ​ത്ത് മ​ൻ​സൂ​ർ എ​ന്നി​വ​ർ...

Read More >>
#Highcourt | ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ആനകളുടെ വരവ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

Sep 9, 2024 10:01 PM

#Highcourt | ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ആനകളുടെ വരവ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

മുമ്പ് അയൽസംസ്ഥാനങ്ങളിൽ നിന്നും ആനകളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് സർക്കാരും ചീഫ് വൈൽഡ് ലൈഫ് വാർഡനും അനുമതി...

Read More >>
#carfire | ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം; കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാരും രക്ഷപ്പെട്ടു

Sep 9, 2024 09:32 PM

#carfire | ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം; കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാരും രക്ഷപ്പെട്ടു

കാർ പൂർണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ്...

Read More >>
Top Stories