കോഴിക്കോട്: മുക്കത്ത് വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു. മേൽക്കുരയും കൊപ്രയും കത്തിനശിച്ചു. കാരശ്ശേരി ജംഗ്ഷനിൽ സലിം ചോനോത്ത് എന്ന ആളുടെ ഉടമസ്ഥതയിലുള്ള സി.എം. ഫ്ലോർമിൽ ആൻഡ് ഓയിൽ മില്ലിലെ കൊപ്ര ഉണക്കുന്ന ഡ്രൈയറിൽ തീപിടിച്ചത്.

മേൽക്കൂരയും കോപ്രയും കത്തി നശിച്ചു. മുക്കം അഗ്നി രക്ഷ നിലയിത്തിലെ സേനാംഗങ്ങളുടെ ദ്രുതഗതിയിലുള്ള പ്രവർത്തന മൂലം തൊട്ടടുത്തുള്ള വീടിനും മറ്റു ബിൽഡിങ്ങിലേക്കും തീ പടരാതെ തീ അണച്ചു.
മുക്കം രക്ഷാ നിലയത്തിൽ നിന്നും അസിസ്റ്റേഷൻ ഓഫീസര്‍ സി. എം. മുരളീധരൻ, എം.സി മനോജ് നാസർ. കെ എന്നിവരുടെ നേതൃത്വത്തിൽ സേനാംഗങ്ങൾ തീ അണച്ചത്.
A coconut oil mill caught fire in Mukkam
