പാലക്കാട്: മണ്ണാർക്കാട് കല്ലടിക്കോട് മലയടിവാരത്തിൽ മ്ലാവിനെ വേട്ടയാടിയ രണ്ട് പേർ വനംവകുപ്പിൻ്റെ പിടിയിൽ. നായാട്ടുസംഘത്തിലെ മൂന്നുപ്രതികൾ ഒളിവിലാണ്. പൂർണ ഗർഭിണിയായ മ്ലാവിനെയാണ് വെടിവച്ചിട്ടത്.കല്ലടിക്കോട് ഫോറസ്റ്റ് ഔട്ട് പോസ്റ്റിനും സമീപം ശനിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ വെടിയൊച്ച കേട്ടു.

പിന്നാലെ വനപാലകർ സ്ഥലത്തെത്തി പരിശോധിച്ചു. അപ്പോഴാണ് രണ്ടുപേർ പിടിയിലായത്. മൂന്നുപേർ തോക്കുമായി ജീപ്പിൽ കടന്നു കളഞ്ഞു. വേട്ടയാടിയ മ്ലാവിന് 300 കിലോയോളം തൂക്കമുണ്ട്. പോസ്റ്റ് മാർട്ടത്തിൽ മ്ലാവിന്റെ വയറ്റിൽ കുഞ്ഞിനെ കണ്ടെത്തി.
എടത്തനാട്ടുകര പൊൻപാറ സ്വദേശി ബോണി, കല്ലടിക്കോട് താന്നിക്കൽ തങ്കച്ചൻ എന്നിവരാണ് പിടിയിലായത്. കേരളകോൺഗ്രസ് നേതാവ് പാലക്കയം കഞ്ഞിരംപാറ സന്തോഷ്, പാലക്കയം ആക്കാമറ്റം ബിജു, കല്ലടിക്കോട് മേലെപാനി ബിനു എന്നിവരാണ് ഒളിവിലുള്ള പ്രതികൾ.
Two persons who hunted the Mlaw have been arrested by the forest department in Palakkad
