കണ്ണൂര്‍: രാഹുൽ ഗാന്ധിയെ എം പി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയത്തിൽ പ്രതിഷേധിച്ചു കണ്ണൂർ ഡിസിസി നടത്തുന്ന സത്യാഗ്രഹം ടി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്‍റെ അപകടവസ്ഥക്ക് കാരണമായതിൽ ഗുജറാത്തിലെ കോൺഗ്രസുകാർക്കും പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാഹുലിനെതിരായ കേസ് മര്യാദക്ക് അവർ നടത്തിയില്ല.ഒന്നും സംഭവിക്കില്ല എന്ന അമിത ആത്മവിശ്വാസം ആണ് ഒന്നും ചെയ്യാതെ ഇരിക്കാൻ കാരണം.

ഒരു കാര്യം ഭരണാധികാരികൾ ഓർക്കണം.കാലമാണ് ഏറ്റവും വലിയ വിധികർത്താവ്. ആ വിധികർത്താവിന്‍റെ അന്തിമ വിധി വരുമ്പോൾ ഇന്നത്തെ ഭരണാധികാരികളുടെ തീരുമാനം കീഴ്മേൽ മറിയും. അതിനായി കാത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഇപ്പോൾ അപകടവസ്ഥയിലായതിൽ ഗുജറാത്തിലെ കോൺഗ്രസുകാർക്കും പങ്കുണ്ട്.
പരിഷ്കൃത സമൂഹത്തിൽ തൂക്കി കൊല്ലാൻ വിധിക്കപ്പെട്ട ആൾക്ക് പോലും എന്താണ് ആഗ്രഹം എന്ന് പറയാൻ പറ്റാറുണ്ട്. രാഹുലിന് അതും നിഷേധിക്കപ്പെട്ടു . ഈ അവകാശം പോലും നടക്കാൻ പറ്റാത്ത രാജ്യമാണ് നമ്മുടേതെന്നും ടി പദ്മനാഭന്‍ പറഞ്ഞു
T. Padmanabhan said that the Congressmen of Gujarat are also involved in the dangerous situation of the country
